Latest NewsNewsInternationalGulf

ദുബായിയിൽ പൊതു ലൈബ്രറികളുടെ പ്രവർത്തന സമയം സാധാരണ രീതിയിലേക്ക് മാറ്റി: പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പാലിച്ച്

ദുബായ്: ദുബായിയിലെ എല്ലാ പൊതു ലൈബ്രറികളുടെയും പ്രവർത്തന സമയം സാധാരണ നിലയിലാക്കി. ലൈബ്രറികളെ അവയുടെ ഔദ്യോഗിക സമയക്രമം പാലിക്കുന്ന രീതിയിലേക്ക് തിരികെ ഏർപ്പെടുത്തിയതായി ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Read Also: മേൽശാന്തിയെ ലൈംഗികമായി പീഡിപ്പിച്ച് എസ്റ്റേറ്റ് മാനേജർ, യുവാവ് ചികിത്സയിൽ: സംഭവം കോട്ടയത്ത്

ദുബായിയിലെ മുഴുവൻ പൊതു ലൈബ്രറികളും രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ (ശനി – വ്യാഴം വരെ) എന്ന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെക്കൊണ്ട് വരുന്നതിനായുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

ലൈബ്രറികളിലെത്തുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അൽഷിമേഴ്സ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം: വീണ ജോർജ്ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button