KeralaNews

കെ.കരുണാകരന്റെ പേരില്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തു? കെ.സുധാകരനോട് കെ.പി അനില്‍കുമാര്‍

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ അഴിമതി ആരോപണം. കെ.പി അനില്‍കുമാറാണ് അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനാണ് പണം പിരിച്ചത്. എന്നാല്‍ സ്‌കൂള്‍ വാങ്ങിയില്ലെന്നു മാത്രമല്ല, പണമെല്ലാം കെ.സുധാകരന്റെ പേരിലുള്ള സൊസൈറ്റിയിലേക്ക് പോകുകയാണ് ഉണ്ടായതെന്നും അനില്‍ കുമാര്‍ പറയുന്നു.

Read Also : നാർക്കോട്ടിക് ജിഹാദ്: സാമൂഹ്യ തിന്മകളെ മതവുമായി ചേർത്തുവയ്ക്കരുത്, പാലാ ബിഷപ്പിന്റെ പരാമർശം തള്ളി മുഖ്യമന്ത്രി

‘താന്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസുകാരനായിരുന്നു. സുധാകരന്‍, സതീശന്‍, വേണുഗോപാല്‍ എന്നിവരുടെ കോണ്‍ഗ്രസ് അല്ല. നേരത്തെ പാര്‍ട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദി. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് പോലെയാണിത്. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ പാര്‍ട്ടി വിട്ടത്.’ കെ.പി അനില്‍ കുമാര്‍ പറഞ്ഞു.

കെ. സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ. മുരളീധരനെയും വി.ഡി സതീശനെയും അടക്കം വിമര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button