KozhikodeLatest NewsKeralaNattuvarthaNews

അത്തരത്തില്‍ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഉണ്ടാവും: കെഎം മുനീർ

സിപിഎമ്മാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി

കോഴിക്കോട്: കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്നാണ് സിപിഎം പറയുന്നതെന്നും ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണമെന്നും മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എംകെ മുനീര്‍. ഇത്തരത്തില്‍ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഉണ്ടാവുമെന്നും മുനീര്‍ വ്യക്തമാക്കി.

സിപിഎമ്മാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയെന്നും പാല ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും മുനീർ പറഞ്ഞു. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയില്‍ സിപിഎം സ്വീകരിച്ച നിലപാട് വിഷലിപ്തമാണെന്നും മന്ത്രി വിഎന്‍ വാസവന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മുനീര്‍ നേരത്തെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button