Latest NewsIndia

ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ 10 വ്യോമതാവളങ്ങൾ

നിരീക്ഷണഗോപുരവും ദീർഘദൂരത്തിൽ കാണാവുന്ന ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകളുമടങ്ങുന്ന സംവിധാനവും ഇതിലുൾപ്പെടും.

ന്യൂഡൽഹി: തർക്കപരിഹാരത്തിനായി ചർച്ചതുടരുന്നതിനിടെ യഥാർഥ നിയന്ത്രണരേഖയോടുചേർന്ന് ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്തുൾപ്പെടെ ചൈന പുതിയ 10 വ്യോമതാവളങ്ങൾ തുറന്നു. ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് അതിർത്തികളിലാണ് ഇന്ത്യൻ സൈനികനീക്കം നിരീക്ഷിക്കാനുള്ള സംവിധാനമുൾപ്പെടെയുള്ള സൗകര്യങ്ങൾ ചൈന സ്ഥാപിച്ചത്.

നിരീക്ഷണഗോപുരവും ദീർഘദൂരത്തിൽ കാണാവുന്ന ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകളുമടങ്ങുന്ന സംവിധാനവും ഇതിലുൾപ്പെടും. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ 16 മാസമായി തുടരുന്ന സംഘർഷത്തിനിടയിലുള്ള ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.അതിർത്തിയിലുടനീളം ചൈന അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിർമാണപ്രവർത്തനങ്ങൾ തുടരുന്നതായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യയും അതിർത്തിയിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നുണ്ടെന്നും ജനുവരിയിൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കിഴക്കൻ ലഡാക്കിലെ ഹോട്‌സ്പ്രിങ്സിലും ഡെപ്‌സാങ് സമതലത്തിലും ഇപ്പോഴും സംഘർഷാവസ്ഥ അയഞ്ഞിട്ടില്ല. ഗാൽവൻ താഴ്‌വര, പാംഗോങ് തടാകം, ഗോഗ്ര എന്നിവിടങ്ങളിൽ ഭാഗികമായിമാത്രമാണ് സൈന്യം പിന്മാറിയത്. ഇവിടെനിന്ന് ഇന്ത്യയും ചൈനയും തുല്യദൂരത്തിലാണ് പിൻവലിഞ്ഞത്. ഇന്ത്യ അവകാശവാദമുന്നയിക്കുന്ന സ്ഥലത്തുനിന്നാണ് ചൈന പിൻവാങ്ങിയത്. തന്ത്രപ്രാധാന്യമുള്ള ഡെപ്‌സാങ്ങിൽ ഇന്ത്യൻ സ്ഥലത്തിന്റെ 18 കിലോമീറ്റർ ഉള്ളിലാണ് ചൈനീസ് സൈനികർ കൂടാരങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button