Latest NewsIndia

കനത്ത മഴയിൽ വെ​ള്ളം ക​യ​റി​യ വീ​ട്ടി​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു: കുടുംബത്തിലെ 3 പേ​ര്‍ ​മ​രി​ച്ചു

മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു.

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ വെ​ള്ളം ക​യ​റി​യ വീ​ട്ടി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ഒരു വീട്ടിലെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കോ​ല്‍​ക്ക​ത്ത​യ്ക്ക് സ​മീ​പം ഖ​ര്‍​ദ​യി​ലാ​ണ് സം​ഭ​വം.

രാ​ജ ദാ​സ്, ഭാ​ര്യ, 10 വ​യ​സു​കാ​ര​നാ​യ മ​ക​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് രാ​ജ​ദാ​സ് ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്. രാ​ജ ദാ​സി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ര്യ​യ്ക്കും മ​ക​നും ഷോ​ക്കേ​റ്റ​ത്. മൂ​ന്ന് പേ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button