KeralaLatest News

സത്യസരണിക്കെതിരെ വസ്തുതകൾ നിരത്തി അഭിഭാഷകൻ, കാണാതായ വീട്ടമ്മയെ കോടതിയിൽ ഹാജരാക്കിയത് താലിബാൻ മോഡലിൽ – വീഡിയോ

ഇവർക്കൊപ്പം ഇരുപതോളം ആളുകളുടെ ഒരു ഗ്രൂപ്പും ഉണ്ടായിരുന്നു. സ്വന്തം മക്കളെ പോലും ഇവർ നോക്കിയില്ല

തിരുവനന്തപുരം: ലവ് ജിഹാദ് നാർക്കോട്ടിക് ജിഹാദ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ നിർബന്ധിത മതം മാറ്റത്തിന്റെ നേർ ചിത്രം വെളിപ്പെടുത്തി അനുഭവ സാക്ഷ്യവുമായി അഭിഭാഷകൻ എം.എസ്. സജി. ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ ആണ് അദ്ദേഹത്തിന്റെ വെളിപ്പടുത്തൽ. സത്യസരണിയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

33 വയസ്സുള്ള ഒരു വീട്ടമ്മ രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു ഒളിച്ചോടുകയും ഇവരെ ഹേബിയസ് കോർപ്പസ് ഹർജി മൂലം കോടതിയിൽ ഹാജരാക്കിയപ്പോൾ കണ്ട കാഴ്ചകൾ അദ്ദേഹം ചാനലിൽ വെളിപ്പെടുത്തുന്നത് ഇങ്ങനെ,

കോഴിക്കോട്ടെ യാഥാസ്ഥിക കുടുംബത്തിലെ അധ്വാനശീലനായ ഒരു ഹൈന്ദവ യുവാവിന് സംഭവിച്ച ദുരന്തം ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയായ യുവതിയെ ഇദ്ദേഹം പഠിപ്പിച്ചു ടീച്ചർ ആക്കുകയും ഒരു ദിവസം ഈ യുവതിയെ കാണാതാവുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ എട്ടോ ഒൻപതോ വയസുള്ള പെൺകുട്ടികളെ ഉപേക്ഷിച്ചു ഒരു ദിവസം ഈ വീട്ടമ്മ പോകുകയായിരുന്നു. സ്‌കൂളിൽ നിന്ന് ഇവർ വൈകിട്ട് തിരിച്ചു വരാതിരുന്നതോടെ പോലീസിൽ കേസ് കൊടുത്തു.

എന്നാൽ പ്രയോജനമില്ലാതായതോടെ ഇദ്ദേഹം ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. തുടർന്ന് കോടതിയിൽ ഇവർ പ്രത്യക്ഷപ്പെട്ടത് അഫ്ഗാനിസ്ഥാനിൽ നിന്നൊക്കെ വരുന്നത് പോലെയാണ്. ഇവർക്കൊപ്പം ഇരുപതോളം ആളുകളുടെ ഒരു ഗ്രൂപ്പും ഉണ്ടായിരുന്നു. സ്വന്തം മക്കളെ പോലും ഇവർ നോക്കിയില്ല, സ്വന്തം ഇഷ്ടപ്രകാരം ഇവർ വന്നവർക്കൊപ്പം മടങ്ങുന്നു. തുടർന്ന് മുതിർന്ന അഭിഭാഷകന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ കൈവശാവകാശത്തിനായി കേസ് ഫയൽ ചെയ്തു. ഓരോ തവണ ഇവർ വരുമ്പോഴും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വന്നത്.

ഭർത്താവിന്റെയും ഇവരുടെയും കുടുംബം ഒരു ഭാഗത്തും ഇ സ്ത്രീയുടെ കൂടെയുള്ളവർ മറ്റൊരു ഭാഗത്തുമായായിരുന്നു കേസ് നടത്തിയത്. തുടർന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവും ഉണ്ടായി. കോടതിക്ക് കാര്യം മനസിലായതോടെ കുട്ടികളെ അച്ഛനൊപ്പം വിടാൻ കോടതി ഉത്തരവായി. എന്നാൽ ഈ പെൺകുട്ടികൾ ഇപ്പോൾ പ്ലസ് ടു പഠിക്കുകയാണെന്നും ഇപ്പോഴും കുട്ടികളെ പോലീസ് പ്രൊട്ടക്ഷനിലാണ് പഠിക്കാൻ വിടുന്നതെന്നും അഭിഭാഷകൻ പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button