ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

കിണർ കുഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ: ഞെട്ടി നാട്ടുകാർ

തിരുവനന്തപുരം: കിണർ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയുടെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ധനുവച്ചപുരം സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിണര്‍ കുഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ധനുവച്ചപുരം സ്വദേശി ഷൈന്‍കുമാറിന്റെ ദേഹത്തേക്ക് ബിനു മുകളിൽ നിന്നും പാറക്കല്ല് എടുത്തിടുകയായിരുന്നു. പാറശ്ശാല ഉദിയന്‍കുളങ്ങരയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ ഷൈന്‍കുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷൈന്‍കുമാറിന്റെ സുഹൃത്തുകൂടിയായ ബിനുവിന്റെ കൊലപാതക ശ്രമത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. തൊഴിലാളികളായ ഷൈന്‍കുമാറും ഭുവനചന്ദ്രനും കിണര്‍ കുഴിക്കുന്നതിനിടെ കരയ്ക്ക് നിൽക്കുകയായിരുന്ന ബിനു താഴേക്ക് കല്ലിട്ട് ഷൈൻ കുമാറിനെ കൊലപ്പെടുത്തനായിരുന്നു ശ്രമിച്ചത്. കല്ല് വന്ന് വീണത് ഷൈന്‍കുമാറിന്റെ കൈയിലായിരുന്നു. ഉയരത്തിൽ നിന്നും കല്ല് വീണപ്പോഴുണ്ടായ പരിക്കിനെ തുടർന്ന് യുവാവ് ചികിത്സയിലാണ്.

Also Read:ലോകകപ്പിൽ നിന്നും വിലക്കില്ല: അഫ്ഗാൻ പതാകയ്ക്ക് കീഴിൽ കളിക്കാൻ ടീമിന് ഐസിസി അനുമതി

കല്ല് കൈയ്യിൽ വന്ന് പതിച്ചപ്പോൾ ഷൈന്‍കുമാര്‍ തളർന്നു വീണു. ഇതോടെ പരിഭ്രാന്തിയിലായ ഭുവനചന്ദ്രനും നാട്ടുകാരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഷൈന്‍കുമാറിനെ പുറത്തേക്ക് എത്തിച്ചത്. ഷൈന്‍കുമാറും ബിനും സുഹൃത്തുക്കളും ഒരുമിച്ച് ജോലിചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടായെന്നും ഇതിനെ തുടർന്നാണ് ബിനു സുഹൃത്തിനെ കൊല്ലാൻ പ്ലാൻ ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button