KeralaNattuvarthaLatest NewsNews

നാർകോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെ: സുരേഷ് ഗോപി

തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് സുരേഷ് ഗോപി എം പി. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാമെന്ന് അദ്ദേഹം പറഞ്ഞു.

Also Read:‘നീളമെടുക്കാനുള്ള’ തന്ത്രപ്പാടിനിടെ കൗമാരക്കാരന്റെ ലിം​ഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി: കൗതുകം കൈവിട്ടപ്പോൾ

‘ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാം. കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടു’മെന്നും എം പി മാധ്യമങ്ങളോട് പറഞ്ഞു.

‘പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെ’ന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button