Latest NewsUAENewsGulf

എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ സംഗീത വിസ്മയം തീർക്കാൻ എ ആർ റഹ്മാൻ എത്തും

ദുബായ് : എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ സംഗീത വിസ്മയം തീർക്കാൻ എ ആർ റഹ്മാൻ എത്തും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 50 വിഖ്യാത വനിതാ സംഗീതജ്ഞരുടെ അവതരണങ്ങൾ കോർത്തിണക്കിയ പരിപാടിയാണ് നടക്കുക.

Read Also : ഭക്ഷ്യക്ഷാമവും വിലക്കയറ്റവും : സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങള്‍ 

ഫിർദൗസ് ഓർക്കസ്ട്രക്കുവേണ്ടി ദുബായ് എക്സ്‌പോ 2020-യിൽ അവതരണം നടത്താനായതിൽ ഏറെ അഭിമാനമുണ്ടെന്ന് റഹ്മാൻ പറഞ്ഞു. ഗൾഫിലെ സംഗീതത്തിന്റെ മാറുന്ന കാഴ്ചകൾക്കാണ് എക്സ്‌പോ വേദിയാകുകയെന്നും അദ്ദേഹം പറഞ്ഞു.

ഫിർദൗസ് ഓർക്കസ്ട്ര വനിതാ ടീം അവതരിപ്പിക്കുന്ന പരിപാടിയിലാണ് എ.ആർ. റഹ്മാൻ അടക്കമുള്ളവരുടെ സൃഷ്ടികൾ അവതരിപ്പിക്കുക. റഹ്മാൻ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങളും എക്സ്‌പോയിലെ സന്ദർശകർക്കായി ഒരുക്കും. മിന മേഖലയിൽനിന്നുള്ള പ്രതിഭാശാലികളായ വനിതകളാണ് അവതരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button