ThrissurKeralaNews

കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രൊഫൈല്‍ ചിത്രമാക്കി വനം വകുപ്പ് ജീവനക്കാരന്‍: കേസെടുത്ത് അതിരപ്പിള്ളി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് മുഹമ്മദ് ഹുസൈന്‍ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രം ഇട്ടത്

തൃശൂര്‍: കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വാട്സാപ്പ് പ്രൊഫൈല്‍ ചിത്രമാക്കിയ വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈനെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറാണ് മുഹമ്മദ് ഹുസൈന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് മുഹമ്മദ് ഹുസൈന്‍ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രം ഇട്ടത്.

ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 505, രണ്ട് വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവില്‍ ദീര്‍ഘാവധിയിലാണ് മുഹമ്മദ് ഹുസൈന്‍. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button