Latest NewsNewsIndia

അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

നരേന്ദ്ര ഗിരിയും ശിഷ്യന്മാരും തമ്മിലുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചവരെയും മഠത്തില്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.

ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് യു.പി സര്‍ക്കാര്‍ ശുപാര്‍ശ. നിലവില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ശിഷ്യന്മാരായ ആനന്ദ് ഗിരി, സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആനന്ദ് ഗിരി നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നരേന്ദ്ര ഗിരിയും ശിഷ്യന്മാരും തമ്മിലുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചവരെയും മഠത്തില്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.

അതേസമയം നരേന്ദ്ര ഗിരിയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ അദ്ദേഹം താമസിച്ചിരുന്ന മഠത്തിലായിരുന്നു നരേന്ദ്ര ഗിരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button