Latest NewsNewsInternationalUK

ഭക്ഷ്യക്ഷാമവും വിലക്കയറ്റവും : സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങള്‍

ലണ്ടൻ : യു കെയിലെ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ക്രിസ്മസിനെ പ്രതിസന്ധിയിലാഴ്ത്തുമെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ ക്രിസ്മസില്‍ പരിഭ്രാന്തമായ സ്ഥിതിയുണ്ടാവുമെന്ന് ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി.

Read Also : സൗജന്യ ചെസ് പരിശീലന ശില്‍പശാല നാളെ ആരംഭിക്കും 

കോവിഡും ബ്രക്സിറ്റും കൂടുതല്‍ വഷളാക്കിയ ക്ഷാമവുമായി യുകെയിലെ കര്‍ഷകരും ഹൗലിയര്‍മാരും കടകളും പൊരുതുകയാണ്. യുകെക്ക് പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാന്‍ സ്ഥാപനങ്ങളെ അനുവദിക്കണമെന്ന് നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ (NFU) അടിയന്തര വിസ ആവശ്യപ്പെട്ടു.

യുകെക്ക് ‘വളരെ പ്രതിരോധശേഷിയുള്ള ഭക്ഷ്യ വിതരണ ശൃംഖല’ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. എങ്കിലും കോവിഡിന് പുറമെ, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും, ഇന്ധന ചെലവും എല്ലാം കൂടി ചേരുന്നതാണ് ക്രിസ്മസ് ആഘോഷങ്ങളെ അനിശ്ചിതാവസ്ഥയിലാക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചു.

വിതരണത്തിലുടനീളം തൊഴിലാളികളുടെ കുറവ് കാരണം ഭക്ഷ്യ -കാര്‍ഷിക മേഖല “കത്തിയുടെ വക്കിലാണ്” എന്ന് മുന്നറിയിപ്പ് നൽകി എന്‍എഫ്‌യു തലവന്‍ മിനിറ്റ് ബാറ്റേഴ്സ് ബുധനാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കത്തെഴുതി. ചില കര്‍ഷകര്‍ അവരുടെ വയലുകളില്‍ ചീഞ്ഞഴുകിപ്പോകുന്നതിനു പകരം പഴങ്ങളും പച്ചക്കറികളും എങ്ങനെയും കൊടുക്കാന്‍ ശ്രമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button