KeralaLatest NewsIndia

‘മരിച്ച അന്നും ഭാര്യക്കെതിരെ പറഞ്ഞു, മരിച്ചു കിടക്കുമ്പോൾ ഭാര്യ എന്നെ വിളിച്ചു രമേശേട്ടൻ പറഞ്ഞതെന്താണെന്ന് ചോദിച്ചു’

കൂടാതെ രമേശ്‌ മരിച്ചതിന്റെ പിറ്റേ ദിവസം റൂമില്‍ നിന്നും രഹസ്യമായി ഇവര്‍ എന്നെ വിളിച്ചു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് ചോദിച്ചത്.

തിരുവനന്തപുരം: വലിയശാല രമേശിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് പറയുന്നെങ്കിലും ഇത് അതേപടി ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടെന്ന് രമേശിന്റെ ആത്മസുഹൃത്ത് രാഹുലിന്റെ തെളിവുകൾ നിരത്തിയുള്ള വെളിപ്പെടുത്തൽ. താനാണ് മരിക്കുന്ന ദിവസം രമേശിനെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവിട്ടത് എന്നും രാവിലെ കൃത്യസമയത്ത് ഷൂട്ടിനു വിളിക്കണം എന്ന് ചട്ടം കെട്ടിയാണ് രമേശ്‌ വീടിനകത്തേക്ക് കയറിപ്പോയത് എന്നും ഇദ്ദേഹം ലോഗിൻ കേരള എന്ന ഓൺലൈൻ മീഡിയയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

രാവിലെ ഷൂട്ടിങ്ങിനു വരാമെന്നു പറഞ്ഞ അതേ ദിവസം രാത്രി എന്തുകൊണ്ട് രമേശ്‌ ആത്മഹത്യ ചെയ്തുവെന്ന് മനസിലാകുന്നില്ല. ആത്മഹത്യയാണെങ്കില്‍ അതിന്റെ കാരണം പോലീസ് അന്വേഷിക്കണം എന്നും രാഹുല്‍ ആവശ്യപ്പെടുന്നു. രണ്ടാം വിവാഹത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളാണ് രമേശിന്റെ ജീവനെടുത്തത്. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയതിലാണ് പ്രശ്നങ്ങള്‍ വന്നത്. ഇത് രമേശ്‌ പറഞ്ഞിട്ടുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ്‌ പറഞ്ഞത്.

ദാമ്പത്യ പ്രശ്നങ്ങള്‍ ഞങ്ങളുടെ പല സംസാരങ്ങളിലും കടന്നു വന്നിട്ടുണ്ട്. രണ്ടാം ഭാര്യ മിനി പ്രശ്നമാണെന്ന് രമേശ്‌ പറയാറുണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ നിസ്സഹായരായിരുന്നു.തമ്പാനൂര്‍ പോലീസിനു കൊടുത്ത മൊഴിയില്‍ ഞാന്‍ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രണ്ടാം ഭാര്യ എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. മരിക്കുന്നതിനു തൊട്ടു മുന്‍പ് രമേശ്‌ അഭിനയിച്ചത് വരാല്‍ സിനിമയിലാണ്. വരാലിന്റെ ഷൂട്ട്‌ കഴിഞ്ഞു കായംകുളത്ത് എത്തിയപ്പോള്‍ എന്നെ വിളിച്ചു. വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്ന് കാണാം എന്നാണ് പറഞ്ഞത്.

എന്നാല്‍ വിളിക്കുന്നത് രാത്രി എട്ടു മണിക്കാണ്. ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നു. വന്നതേയുള്ളൂ. നമുക്ക് ഒരു കാര്യം ചെയ്യാം. നാളെ കാണാം എന്ന് പറഞ്ഞു. രാവിലെ വിളിച്ച് പറഞ്ഞു. അഞ്ച് മണിക്ക് നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ലൊക്കേഷന്‍ ഒക്കെ കണ്ടിട്ട് അഞ്ച് മണിക്ക് വിളിക്കണം എന്നാണ് പറഞ്ഞത്. പതിനൊന്നു വിളിച്ചിട്ട് എന്നോട് പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്ക് കാണണം എന്ന് പറഞ്ഞു. തൈക്കാട് സ്റ്റുഡിയോയില്‍ കാണാം എന്നാണ് പറഞ്ഞത്. കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു. അവര്‍ പോയപ്പോള്‍ ഭാര്യ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നു എന്നാണ് പറഞ്ഞത്. ഇനി ശല്യപ്പെടുത്തിയാല്‍ ഞാന്‍ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. അവര്‍ നിസാരമട്ടില്‍ പറഞ്ഞത് നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നാണ് പറഞ്ഞത് എന്ന് എന്നോട് പറഞ്ഞു.

ഇതൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കളിയാക്കിയപ്പോള്‍ എന്നോടു പറഞ്ഞു. നീ ചത്ത് നിന്റെ പതിനാറിന്റെ ചടങ്ങ് കഴിഞ്ഞിട്ടേ ഞാന്‍ ചാകൂ എന്നാണ് എന്നോട് കളിയായി പറഞ്ഞത്. ആത്മഹത്യ ചെയ്യും എന്നൊക്കെയുള്ള ഒരാള്‍ ആണെങ്കില്‍ അത് അപ്പോള്‍ തന്നെ തിരിച്ചറിയുമായിരുന്നു. അങ്ങനെ ഒരു സംശയവും ആ സംഭാഷണത്തില്‍ കണ്ടില്ല.ഈ സംഭാഷണം നടക്കുമ്പോഴാണ് മകന്‍ വിച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന മകന്‍ ഗോകുല്‍ കാനഡയില്‍ നിന്നും വിളിക്കുന്നത്. സ്പീക്കര്‍ ഫോണിലിട്ടാണ് സംസാരിച്ചത്. ഞാന്‍ തൈക്കാട് സ്റ്റുഡിയോവിലുണ്ട്. നാളെ ഒരു വര്‍ക്കുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. രാത്രി വിളിക്കാം എന്ന് പറഞ്ഞാണ് മകന്‍ ഫോണ്‍ വെച്ചത്.

അപ്പോള്‍ ഡയറക്ടര്‍ കൂടി വന്നു. എന്നോട് പറഞ്ഞതെല്ലാം രമേശ്‌ ഡയരക്ടറോടും പറഞ്ഞു. എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങളെ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ രമേശിനോട് പറഞ്ഞത്. മരിക്കുന്ന ആ ദിവസം വൈകീട്ട് ഞാനാണ് വീട്ടില്‍ ബൈക്കില്‍ കൊണ്ട് വിട്ടത്. ചിരിച്ചുകൊണ്ട് വണ്ടിയില്‍ നിന്നും ഇറങ്ങി ഇതാണ് പറഞ്ഞത്. ‘ഞാന്‍ ഏഴരയ്ക്ക് ഞാന്‍ റെഡിയായി നില്‍ക്കും. രാവിലെ വണ്ടി വന്നില്ലെങ്കില്‍ എന്റെ വായില്‍ നിന്ന് നീ കേള്‍ക്കും’ എന്നാണ് അപ്പോള്‍ എന്നോടു പറഞ്ഞത്.

ഞങ്ങളുടെ സ്റ്റുഡിയോ സംസാരത്തിന്നിടയില്‍ രണ്ടാം ഭാര്യ വിളിച്ചിരുന്നു. അതും കൂടാതെ രമേശ്‌ മരിച്ചതിന്റെ പിറ്റേ ദിവസം റൂമില്‍ നിന്നും രഹസ്യമായി ഇവര്‍ എന്നെ വിളിച്ചു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് ചോദിച്ചത്. രമേശ്‌ എന്നോടു പറഞ്ഞത് പോലീസിനോട് ഞാന്‍ പറയും എന്നാണ് പറഞ്ഞത്.’ചേച്ചിയുമായി പ്രശ്നം ആണെന്നാണ് ഞാന്‍ പറയുക’ എന്നാണ് പറഞ്ഞത്. ‘അയ്യോ അങ്ങിനെ ഒരു പ്രശ്നവും ഇല്ല രാഹുലേ…’

‘എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു ശത്രുതയുമില്ല. എന്നോടു രമേശേട്ടന്‍ പറഞ്ഞത് ഞാന്‍ പറയും’ എന്നാണ് പറഞ്ഞത്. ‘എന്നാലും ഇയാള്‍ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ’ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്. ‘പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി’ എന്നും പറഞ്ഞു.

ഇപ്പോള്‍ അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുണ്ട്. രമേശ്‌ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. അപ്പോള്‍ തുടങ്ങിയ സംശയം ആണെനിക്ക്- പോലീസിനു കൊടുത്ത മൊഴി ആണിത്-രാഹുല്‍ പറയുന്നു. ഇതിന്റെ അടുത്ത ഭാഗം വീണ്ടും തുടരുമെന്നാണ് ചാനൽ അറിയിച്ചിരിക്കുന്നത്.

 

 

 

 

 

 

shortlink

Post Your Comments


Back to top button