Latest NewsKeralaNattuvarthaNews

കടലില്‍ അകപ്പെട്ട തെരുവുനായയെ നീന്തിച്ചെന്ന് രക്ഷിച്ച് പ്രണവ് മോഹൻലാൽ: വൈറലായി വീഡിയോ രംഗം

ചെന്നൈ: കടലില്‍ അകപ്പെട്ട തെരുവുനായയെ നീന്തിച്ചെന്ന് രക്ഷിക്കുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പലപ്പോഴും താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായി യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന പ്രണവ് മോഹൻലാലിനോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. ആ ഇഷ്ടം കൂടുതലാക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

Also Read:കഴിവ് കെട്ടതെന്ന് പറഞ്ഞു, അതില്‍ എന്താണ് തെറ്റ്, അങ്ങനെ പറഞ്ഞാല്‍ ചാരിത്ര്യം നഷ്ടപ്പെടുമോ?: പി സി ജോർജ്ജ്

നടുക്കടലില്‍ അകപ്പെട്ട ഒരു തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദൃശ്യം കഴിഞ്ഞ ലോക്ക്‌ഡൗണ്‍ സമയത്ത് ചിത്രീകരിച്ചതാണെന്നാണ് നിഗമനം. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നതെന്നും വ്യക്തമാണ്.

രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇപ്പോൾ വലിയ പ്രതികരണമാണ് ലഭിയ്ക്കുന്നത്. പ്രണവ് കടലില്‍ നിന്നും നീന്തി വരുന്നതായാണ് തുടക്കത്തില്‍ കാണിക്കുന്നത്. അസാധാരണമായൊന്നും തുടക്കത്തില്‍ തോന്നില്ലെങ്കിലും തീരത്തോട് അടുക്കുമ്പോഴാണ് പ്രണവിന്റെ കൈയില്‍ ഒരു തെരുവ് നായയെ കാണാന്‍ സാധിക്കുന്നത്. നായയെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം അതിനെ മറ്റ് നായകളോടൊപ്പം കളിക്കാന്‍ വിടുകയും താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button