CinemaLatest NewsNewsEntertainmentHollywoodMovie Gossips

ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ‘സ്പെൻസർ’: ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

സ്പെൻസറിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു

ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘സ്പെൻസർ’. ക്രിസ്റ്റൻ സ്റ്റുവർട്ട് ആണ് ചിത്രത്തിൽ ഡയാന രാജകുമാരിയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഗംഭീര അഭിനയമാണ് ക്രിസ്റ്റൻ കാഴ്ചവച്ചിരിക്കുന്നത്. നവംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ പ്രക്ഷുബ്ധമായ ജീവിതം വിവരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. ഓഗസ്റ്റിൽ ഇറങ്ങിയ സ്പെൻസറിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒരു ക്രിസ്മസ് അവധിക്കാലത്ത് ചാൾസ് രാജകുമാരനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന ഡയാന രാജകുമാരിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. കാമില പാർക്കറുമായുള്ള ഭർത്താവിന്റെ ബന്ധത്തെക്കുറിച്ചും രാജകുടുംബത്തിന്റെ ഭാഗമാകാനുള്ള സമ്മർദ്ദത്തെ ഡയാന എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും ട്രെയ്‌ലറിൽ കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button