Latest NewsNewsGulfQatar

ഷോപ്പ് ഖത്തര്‍ 2021 : രണ്ടാമത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ദോഹ : ഖത്തറിലെ ഹയാത്ത് പ്ലാസ മാളില്‍ നടന്ന ഷോപ്പ് ഖത്തര്‍ 2021 ന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ രീതിയിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.

Read Also : ദുബായ് എക്സ്പോ 2020 : യാത്രാ സൗകര്യമൊരുക്കാന്‍ മാത്രം ചെലവിട്ടത് 15 ശതകോടി ദിര്‍ഹം  

നറുക്കെടുപ്പില്‍ 57 പേര്‍ വിജയികളായി. വിജയികള്‍ക്ക് രണ്ട് ജനസിസ് കാറുകള്‍, മൂന്ന് ലക്ഷത്തിലധികം റിയാലിന്റെ ക്യാഷ് പ്രൈസുകള്‍, 10 പ്ലേസ്റ്റേഷനുകള്‍, 30 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ സമ്മാനമായി നല്‍കി.

സ്റ്റോര്‍ റെസിപ്റ്റും മറ്റ് വിശദാംശങ്ങളും ഉപഭോക്താക്കള്‍ വാട്ട്‌സാപ്പ് വഴി സമര്‍പ്പിച്ചാണ് നറുക്കെടുപ്പില്‍ പങ്കാളികളാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button