KozhikodeLatest NewsKeralaNattuvarthaNews

ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണം: മുഖ്യമന്ത്രിയെ കാണുമെന്ന് ഐഎസിൽ ചേർന്ന പ്രജുവിന്റെ ഭാര്യ

2008ലാണ് പ്രജു എന്ന മുഹമ്മദ് അമീനുമായി യുവതിയുടെ വിവാഹം നടന്നത്

കോഴിക്കോട്: ഭീകര സംഘടനയായ ഐ.സില്‍ ചേര്‍ന്ന ബാലുശ്ശേരി സ്വദേശി പ്രജു എന്ന മുഹമ്മദ് അമീന്‍ എട്ടു വര്‍ഷം മുമ്പ് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ച് നാടുവിട്ടതാണെന്നും ഇതേ തുടർന്ന് താൻ ആത്മഹത്യയുടെ വക്കിലാണെന്നും ഭാര്യ. ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി പറഞ്ഞു. 2008ലാണ് പ്രജു എന്ന മുഹമ്മദ് അമീനുമായി യുവതിയുടെ വിവാഹം നടന്നത്. 2013 മുതല്‍ ഇയാളെ കാണാതാകുകയായിരുന്നു. മുജാഹിദ് ആശയത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.

സലഫി മതപ്രചാരണ സംഘമായ തബ്ലീഗ് ജമാഅത്തിലേക്ക് വരാന്‍ തന്നെ ഭര്‍ത്താവ് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ സുന്നി വിശ്വാസിയായതിനാല്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും യുവതി പറഞ്ഞു. മുഹമ്മദ് അമീൻ ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചതാണെന്നും യുവതി വ്യക്തമാക്കി. കേസ് നടത്തിപ്പിനായി യുവതിയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തുകയും സ്വര്‍ണ്ണം വില്‍ക്കുകയും ചെയ്തുവെന്നും ഇയാള്‍ മറ്റ് പല വിവാഹങ്ങളും കഴിച്ചിരുന്നതായി പിന്നീട് മനസ്സിലായയതായും യുവതി പറഞ്ഞു.

കൂലിപ്പണി ചെയ്താണ് മാതാവും മകനുമുള്‍പ്പെടുന്ന കുടുംബത്തെ നോക്കുന്നതെന്നും ആകെയുണ്ടായിരുന്ന സമ്പാദ്യമായ വീടും പുരയിടവും ഇപ്പോള്‍ പണയത്തിലാണെന്നും യുവതി വിശദമാക്കി. 2013ല്‍ തന്റെ ഇരുചക്രവാഹനവുമായി വീട്ടില്‍ നിന്നിറങ്ങിയ പ്രജു പിന്നീട് വന്നിട്ടില്ലെന്നും ഇതോടെ നഷ്‌ടമായ തന്റെ വാഹനത്തിന്റെ വായ്പയും ബാധ്യതയായി മാറിയെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button