MalappuramKozhikodeNattuvarthaLatest NewsKeralaNewsIndia

ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണം: മലബാർ കലാപം ആവർത്തിക്കരുതെന്ന് യോഗി ആദിത്യനാഥ്

ഹിന്ദു വംശഹത്യ നടന്നു, 10,000ത്തോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, അമ്പലങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്‌തു

ലക്‌നൗ: ജിഹാദികളിൽ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് മാസികയായ ‘പഞ്ചജന്യ’ മലബാര്‍ കലാപത്തെ കുറിച്ച്‌ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:ലൈസന്‍സ് എടുത്തിട്ട് 2 ആഴ്ച: ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു

ചരിത്രം ശരിയായ വീക്ഷണ കോണില്‍ നിന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും സമൂഹത്തിലെ ‘ജിഹാദി’ ഘടകങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

‘ഇടതുപക്ഷത്തിന്റ ഭാഗത്ത് നിന്ന് ചരിത്രകാരന്മാര്‍ എഴുതുമ്പോള്‍, സവര്‍ക്കറാണ് വംശഹത്യ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബ്രിട്ടീഷുകാര്‍ക്കും, അവര്‍ സംരക്ഷിക്കുന്ന ഹിന്ദു ഭൂവുടമകള്‍ക്കുമെതിരായ പ്രതിഷേധമായിട്ടാണ് ഇടതുപക്ഷം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ മതംമാറാന്‍ വിസമ്മതിച്ചതാണ് കാരണം. ആസൂത്രണം ചെയ്തത് പോലെ ഹിന്ദു വംശഹത്യ നടന്നു, 10,000ത്തോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, അമ്പലങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്’, യോഗി ആദിത്യനാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button