UAENewsInternationalGulf

കോവിഡിനിടയിലും നിർണായക നേട്ടം: പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കുടുംബാകർഷണമായി ഗ്ലോബൽ വില്ലേജ്

ദുബായ്: പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കുടുംബാകർഷണമായി ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തു. 2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായാണ് ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തത്. ഇന്റർനാഷണൽ ട്രാവൽ അവാർഡ് 2021 ആണ് ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തത്. 2021 ഒക്ടോബർ 26-ന് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കുന്ന അവസരത്തിലാണ് ഇത്തരമൊരു അംഗീകാരം ലഭിച്ചത്. കോവിഡ് വൈറസ് വ്യാപനം ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അധികൃതർ.

Read Also: ഭാരത് ബന്ദ്: പ്രതിഷേധ റാലിക്ക് പങ്കെടുക്കാനെത്തിയ സമരക്കാരുടെ വാഹനം കയറി പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിന് പരിക്ക്

ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസണിൽ 4.5 ദശലക്ഷത്തിലധികം അതിഥികളാണ് ഇവിടെയെത്തിയത്. ജനങ്ങൾക്ക് സന്തോഷം പകരുക എന്നതാണ് തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്ന് ഗ്ലോബൽ വില്ലേജിലെ മാർക്കറ്റിംഗ് ആൻഡ് ഇവന്റുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാക്കി എല്ലെൻബി അറിയിച്ചു. ‘തങ്ങൾ സേവിക്കുന്ന അതിഥികൾ തന്നെ തങ്ങളെ അംഗീകരിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. ഓരോ അതിഥിയുടെയും ചുണ്ടിൽ പുഞ്ചിരി ഉറപ്പുവരുത്തുന്നതിനായി ഞങ്ങളുടെ മുഴുവൻ അംഗങ്ങളുടെയും കഠിനാധ്വാനവും, പ്രതിബദ്ധതയും കാരണമാണ്. ഈ നേട്ടം ആ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും സീസൺ 26-ലെത്തുന്ന അതിഥികൾക്ക് മുൻപിൽ ഗ്ലോബൽ വില്ലേജിന്റെ കവാടങ്ങൾ തുറക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്ന അവസരത്തിൽ ലഭിക്കുന്ന ഈ അംഗീകാരം ഞങ്ങൾക്ക് അതിയായ സന്തോഷമാണ് നൽകുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കണ്ണില്ലാത്ത ക്രൂരത: വൈ​ദ്യു​തി വേ​ലി​യി​ല്‍​നി​ന്ന്​ ഷോ​ക്കേ​റ്റ് യുവാവ് മരിച്ച സംഭവത്തിൽ നീ​തി ല​ഭി​ക്കാ​തെ കു​ടും​ബം

shortlink

Related Articles

Post Your Comments

Related Articles


Back to top button