Latest NewsNewsInternationalLife StyleSex & Relationships

നാലു കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങും, പൊട്ടില്ല: ലോകത്തിലെ ആദ്യത്തെ ‘ഒട്ടിക്കുന്ന’ യൂണിസെക്‌സ് കോണ്ടം പുറത്ത്

ലോകത്തിലെ ആദ്യത്തെ ‘ഒട്ടിക്കുന്ന’ യൂണിസെക്‌സ് കോണ്ടം പുറത്തിറക്കി മലേഷ്യൻ സ്റ്റാർട്ട് അപ്പ് ട്വിൻ കാറ്റലിസ്റ്റ്. ‘Wondaleaf’ എന്ന ബ്രാൻഡിലാണ് ഒട്ടിക്കുന്ന കോണ്ടം പുറത്തിറക്കിയിരിക്കുന്നത്. നൂതനമായ ഈ സാങ്കേതിക വിദ്യയെ സ്വീകരിച്ച് യുവതലമുറ. മലേഷ്യയിലെ അറിയപ്പെടുന്ന ഡോക്ടർ ആയ ഡോ. ജോൺ ടാങ് ആണ് ഇതിന്റെ പിന്നിലെ കണ്ടുപിടുത്തക്കാരൻ. ഗൈനക്കോളജിസ്റ്റായ ഡോ. ടാങ് തന്നെ കാണാനെത്തുന്ന രോഗികളുടെ നിരന്തരമായ ‘ലൈംഗിക പരാതികൾ’ കേട്ട് മനം മടുത്തിട്ടാണ് അവസാനം ഇത്തരമൊരു പരീക്ഷണത്തിലേക്ക് നീങ്ങിയത്.

അറിയാതെ സംഭവിക്കുന്ന ഗർഭവും ഗുഹ്യരോഗങ്ങളെക്കുറിച്ചുള്ള രോഗികളുടെ പരാതിയുമാണ് ഡോക്ടർക്ക് കൂടുതലും കേൾക്കേണ്ടി വന്നത്. ലൈംഗികബന്ധത്തിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ ഉപാധിയായ കോണ്ടം ഉപയോഗിച്ചിട്ട് പോലും സുരക്ഷിതത്വം ഇല്ലെന്നാണ് പലരും പരാതി പറയുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം പുരുഷലിംഗം ചുരുങ്ങുന്ന നിമിഷം അതിൽ നിന്ന് ധരിച്ച ആൾ അറിയാതെ കോണ്ടം ഊർന്നു പോവാനുള്ള സാധ്യത ഏറെയാണെന്ന തിരിച്ചറിവിനെ തുടർന്നാണ് അദ്ദേഹം പുതിയ മാർഗം തേടിയത്. ആഗ്രഹിക്കാതെ വരുന്ന ഗർഭങ്ങളും എന്നെന്നേക്കുമായി പരിഹരിക്കാൻ ഡോ. ടാങ് ആഗ്രഹിച്ചു.

Also Read:കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

0.02mm ട്വിൻ പോളി യൂറിത്തീൻ ഫിലിം എന്ന മെറ്റീരിയൽ കൊണ്ടാണ് പുതിയ ‘ഒട്ടിക്കുന്ന’ കോണ്ടം നിർമിച്ചിട്ടുള്ളത്. ലൈംഗിക ബന്ധം തുടങ്ങും മുമ്പ് സ്ത്രീകൾക്കും പുരുഷന്മാർക്കും തങ്ങളുടെ ജനനേന്ദ്രിയങ്ങളിൽ ഒട്ടിച്ചു വെക്കാവുന്ന ഈ കോണ്ടം, ആവശ്യം പൂർത്തിയായ ശേഷം പതുക്കെ ഇളക്കി കളയാവുന്നത് ആണ്. ലൈംഗികാവയവങ്ങൾ പോലെ ഏറെ സെൻസിറ്റീവ് ആയ ഇടങ്ങളിൽ ഒട്ടിക്കുന്നത് ആരോഗ്യകരമായി മോശം ഫലം അല്ലെ നൽകുക എന്നോർത്ത് ആശങ്കയുണ്ടായിരുന്ന പലരും ഇത് ഉപയോഗിച്ച ശേഷം മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത് എന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു.

ഈ യൂനിസെക്സ് കോണ്ടത്തിന്റെ നാലു കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. 14.8kPa സമ്മർദ്ദം വരും വരെ ഇത് പൊട്ടില്ല എന്നാണ് നിർമാതാക്കളുടെ അവകാശവാദം. അലർജി ഉള്ളവർക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ഡോക്ടറുടെ വാദം. ഈ പുതിയ കണ്ടെത്തലിനെ തുടർന്ന് മലേഷ്യൻ സർക്കാരിൽ നിന്നും, മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന പല എൻജിഒകളിൽ നിന്നും ഒക്കെ ഡോ. ടാങ്ങിന് തുടർ ഗവേഷണത്തിനുള്ള ഗ്രാന്റുകൾ കിട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button