ErnakulamKeralaNattuvarthaLatest NewsNews

മോന്‍സൺ മാവുങ്കലിനെ സഹായിക്കാന്‍ ഇടപെടപെട്ടതായി പരാതി: ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷ്മണ ഇടപെട്ടത്

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐജിക്ക് കാരണം കാണിക്കല്‍ നോട്ടിസ്. കഴിഞ്ഞ ഒക്ടോബർ 16നാണ് ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്നും കേസിലെ ഐജിയുടെ ഇടപെടല്‍ മനസിലാക്കിയ ഉടന്‍ തന്നെ നോട്ടിസ് നല്‍കിയിരുന്നെന്നും പോലീസ് വ്യക്തമാക്കി.

നേരത്തെ ട്രാഫിക് ഐജിയായിരുന്ന ലക്ഷ്മണ മോന്‍സണെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ആവശ്യപ്പെട്ടതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷ്മണ ഇടപെട്ടത്.

കേസിൽ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങളാണ് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button