KeralaLatest NewsNews

ടൊവിനോ മുതൽ പേര്‍ളി മാണിവരെ: മോൻസനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്

കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് മോന്‍സണെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്.

തിരുവനന്തപുരം: ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധത്തിന് പുറമേ മോൻസനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്. യുവതാരങ്ങളായ ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, നവ്യനായര്‍, പേര്‍ളി മാണി, ബാല എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന നടന്‍ ശ്രീനിവാസനൊപ്പവും ഈ തട്ടിപ്പുവീരന്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശ്രീനിവാസനും പേര്‍ളി മാണിയും മോന്‍സന്‍റെ വീട്ടിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് മോന്‍സണെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്. പുരാവസ്തു വിൽപ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഈ തുക വിട്ടുകിട്ടാൻ താൽക്കാലിക നിയമ തടസങ്ങളുണ്ടെന്നും വിശ്വസിപ്പിച്ചുകൊണ്ട് പലരിൽ നിന്നായി ഇയാൾ പത്ത് കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button