Latest NewsNews

മുഹമ്മദ് അവസാന പ്രവാചകനല്ല: മതനിന്ദ കേസിൽ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

സല്‍മ മാനസിക പ്രശ്‌നങ്ങളുള്ള ആള്‍ ആണെന്നായിരുന്നു ഇവരുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്

ലഹോര്‍: മുഹമ്മദ് അവസാന പ്രവാചകനല്ലെന്നു പറഞ്ഞ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പാകിസ്ഥാനില്‍ വധശിക്ഷ. സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ സല്‍മ തന്‍വീറിനാണ് ലഹോര്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി ശിക്ഷ വിധിച്ചത്.

മുഹമ്മദ് നബി ഇസ്ലാമിലെ അവസാന പ്രവാചകനല്ലെന്നും താന്‍ പ്രവാചകയാണെന്നും സൽ‍മ പറഞ്ഞതിനെതിരെ മതനേതാക്കൾ നൽകിയ കേസിലാണ് ശിക്ഷ. 2013ലാണ് ലഹോര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സല്‍മയ്‌ക്കെതിരായ കുറ്റം തെളിഞ്ഞതായി ശിക്ഷ വിധിച്ചുകൊണ്ട് അഡീഷനല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.

read also: ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ജീരകം ഉത്തമം

സല്‍മ മാനസിക പ്രശ്‌നങ്ങളുള്ള ആള്‍ ആണെന്നായിരുന്നു ഇവരുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്. ഇതു കണക്കിലെടുത്തത് കടുത്ത ശിക്ഷ ഒഴിവാക്കണമെന്നും വാദിച്ചിരുന്നു, എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button