KeralaLatest News

ബി സി 57ൽ വിക്രമാദിത്യ സദസ്സിൽ വിദ്യസിംഹൻ ഉപയോഗിച്ചിരുന്ന ജൂനിയർ മാൻഡ്രേക്ക് കരസ്ഥമാക്കിയ കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ!

മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

ആലപ്പുഴ. പുരാവസ്തു മ്യൂസിയത്തിനെ അനുസ്മരിപ്പിക്കുന്ന വീട്, മുറ്റം നിറയെ ആഡംബര കാറുകള്‍. പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധം. പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വഞ്ചനക്കഥകള്‍ അനുനിമിഷം പെരുകുകയാണ്.

ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്‍സണ്‍ (52) എന്ന വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്ബത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

തങ്ങളില്‍നിന്ന് 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവരാണു പരാതിക്കാര്‍.

അതേസമയം ഇയാളുടെ തട്ടിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളാകുകയാണ്. ശ്രീജിത്ത് പണിക്കരുടെ ട്രോള് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ്. കേരള ജനത ലേലത്തിൽ പിടിച്ച ജൂനിയർ മാൻഡ്രേക്കിന്റെ പ്രതിമ ആർക്കും തരില്ല എന്നാണ് പണിക്കരുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ബി.സി. 57ൽ വിക്രമാദിത്യ സദസ്സിൽ വിദ്യസിംഹൻ ഉപയോഗിച്ചിരുന്ന ഐശ്വര്യദായകമായ ജൂനിയർ മാൻഡ്രേക്ക് ലേലത്തിൽ കരസ്ഥമാക്കിയ കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ! ഇത് നാം മോൻസണു വിട്ടുകൊടുക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button