Latest NewsKeralaNewsIndia

‘മുംബൈയിൽ ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടു’: മോൻസന്റെ ‘തള്ള്’ കഥകൾ

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ടെക്നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചുവെന്നാണ് റിപ്പോർട്ട്. ഈ വിവാഹം ഏറെ ചർച്ചയായി.

പിന്നീട് നാടുവിട്ടു, ധനികനായ തിരിച്ചുവന്നു. ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായും രംഗത്തു വന്നത് ഈ രണ്ടാം വരവിനു ശേഷമാണ്.
ഒ​റ്റ​നോ​ട്ട​ത്തി​ല്‍​ ​മ്യൂ​സി​യ​മെ​ന്ന് ​തോ​ന്നി​പ്പി​ക്കും​ ​വി​ധം​ ​പു​രാ​വ​സ്തു​ക്ക​ളു​ടെ​ ​ശേ​ഖ​രം​ ​നി​റ​ഞ്ഞ​താ​ണ് ​ക​ലൂ​രി​ലെ​ ഇയാളുടെ ​വീ​ട്.​ ​ഇ​തി​ല്‍​ ​പ​ല​തും​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ​വാ​ട​ക​യ്ക്ക് ​കൊ​ടു​ത്തി​രു​ന്നു.​ ​ഇങ്ങനെ സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു. മുംബൈയില്‍ തനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട് എന്നാണ് പരാതിക്കാരോട് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇവിടെ ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടെന്ന കഥകളും ഇയാൾ പറഞ്ഞിരുന്നു.

Also Read:മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാൾക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച്‌ കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാൽ ചോദ്യം ചെയ്യലിൽ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.

ആഡംബര വാഹങ്ങൾ പ്രവർത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച് താൻ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ചെയ്തതാണെന്ന് ഇയാൾ സമ്മതിച്ചു. അജാനുബാഹുവായ അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അവരുടെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സെക്യൂരിറ്റിക്ക് നിന്ന ഇവർ മതി ചാടി ഓടിരക്ഷപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button