KasargodKeralaNattuvarthaLatest NewsNewsCrime

ഡ്രൈവിംഗ് ടെസ്റ്റ്: കൈക്കൂലി വാങ്ങി വിജയിപ്പിക്കാൻ ശ്രമം, വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് 2,69,860 രൂപ

കാസർകോട്: ഡ്രൈവിംഗ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ ഒരാൾ പിടിയിൽ. ചെറുപുഴ സ്വദേശി പ്രസാദ് കെ ആർ ആണ് പണവുമായി വിജിലൻസിന്റെ പിടിയിലായത്. കാഞ്ഞങ്ങാടാണ് സംഭവം.

Also Read: ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം: പ്രതികൾ വൻ ക്രിമിനലുകൾ, പിടികൂടിയത് സിനിമാ സ്റ്റൈലിലെന്ന് പോലീസ്

ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്ന് ഡ്രൈവിംഗ് സ്കൂൾ ഏജൻറുമാർ മുഖേന ടെസ്റ്റിൽ വിജയിപ്പിക്കുമെന്ന് ഉറപ്പ് നൽകിയാണ് പണം പിരിച്ചത്. ടെസ്റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ വിജിലൻസ് സംഘം 2,69,860 രൂപ പിടികൂടി.

ഏജൻറുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. എൺപത് പേർക്കാണ് ടെസ്റ്റിന് ടോക്കൺ നൽകിയിരുന്നത്. ആഴ്ചയിൽ നാലു ദിവസം ഇത്തരത്തിൽ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസൻസ് അപേക്ഷയടക്കം ഓൺലൈൻ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരും, ഏജൻറുമാരും ചേർന്നുള്ള ശക്തമായ മാഫിയ പ്രവർത്തിക്കുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button