KeralaLatest NewsNews

42 ലക്ഷം രൂപയുടെ സ്വര്‍ണ പേസ്റ്റുമായി മലയാളി യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണം കടത്താന്‍ പുതിയ വഴികള്‍ തേടുകയാണ് കള്ളക്കടത്തുകാര്‍. സ്വര്‍ണം പേസ്റ്റാക്കി മലാശയത്തില്‍ ഒളിപ്പിച്ചാല്‍ പെട്ടെന്ന് കണ്ടെത്താന്‍ സാദ്ധ്യതയില്ലെന്ന വിലയിരുത്തലിലാണ് കള്ളക്കടത്തുകാര്‍ ഇതും പരീക്ഷിച്ചത്. മലാശയത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയാണ് ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്.

ഇയാളില്‍ നിന്ന് ഏകദേശം 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ പേസ്റ്റ് പിടിച്ചെടുത്തതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) അറിയിച്ചു. ഏകദേശം 909.68 ഗ്രാം ഭാരമുള്ള നാല് പാക്കറ്റ് സ്വര്‍ണ്ണ പേസ്റ്റ് ആണ് കണ്ടെടുത്തത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് സി.ഐ.എസ്.എഫ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പിടിയിലായ മുഹമ്മദ് ഷെരീഫ് കോഴിക്കോട് സ്വദേശിയാണ്. ഉച്ചയ്ക്ക് 2.40 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇംഫാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടതായിരുന്നു ഇയാള്‍. മുഹമ്മദിന്റെ ലോവര്‍ ബോഡിയുടെ എക്‌സ് റേ എടുത്തതില്‍ നിന്നുമാണ് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുളളതായി വ്യക്തമായത്. പിന്നാലെ സി.ഐ.എസ്.എഫിലെയും കസ്റ്റംസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടര്‍നടപടികള്‍ക്കായി ഇയാളെ അവര്‍ക്ക് കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button