ThiruvananthapuramLatest NewsKeralaNewsCrime

മോന്‍സണ്‍ മാവുങ്കല്‍ കുടുങ്ങിയതിന് പിന്നിൽ ഈ വനിതയോ ? ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജന്‍സ്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയന്‍ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു . പൊലീസ് ആസ്ഥാനത്ത് അതിശക്തമായ ബന്ധം ഈ യുവതിക്കുണ്ടായിരുന്നു എന്നാണ് സൂചന. അനിതാ പുല്ലയില്‍ എന്ന വനിതയെയാണ് നിലവിൽ ചില മാധ്യമങ്ങൾ സംശയ നിഴലിൽ നിർത്തിയിരിക്കുന്നത്.

Also Read: ബ്ലാക്ക് മെയിൽ: വനിതാ പൊലീസ് ഓഫീസർ കുളിക്കുന്ന ദൃശ്യം പകർത്തിയ കോൺസ്റ്റബിളിനെതിരെ കേസ്

കേരള സഭയിലും ‘അസന്‍ഡ് കേരള’ നിക്ഷേപകസംഗമത്തിലും ഇവര്‍ സജീവസാന്നിധ്യമായിരുന്നു. ഈ വനിത മോന്‍സനുമായി തെറ്റിയതോടെ പൊലീസ് ഉന്നതനും ഇയാളെ കൈവിട്ടു. തുടര്‍ന്നാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഹിതം ഇഡിക്കു റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഉന്നതര്‍ വ്യക്തമാക്കി. അനിതാ പുല്ലയില്‍ റോമിലാണ് ഇപ്പോള്‍ താമസം. എന്നാല്‍ ഈ വാര്‍ത്തകളിലൊന്നും പൂര്‍ണ്ണ സത്യമില്ലെന്നാണ് അവരുടെ അടുത്തു നിന്നും കിട്ടുന്ന സൂചനകള്‍.

മോന്‍സണ്‍ മാവുങ്കല്‍ തന്നെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. തട്ടിപ്പ് മനസ്സിലാക്കിയപ്പോള്‍ തന്നെ പിന്മാറിയെന്നും ഇവരുടെ അടുപ്പക്കാര്‍ പറയുന്നുണ്ട്. അതേസമയം മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടാന്‍ എഡിജിപി മനോജ് ഏബ്രഹാം 2 വര്‍ഷം മുന്‍പ് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ കത്ത് പൊലീസ് ആസ്ഥാനത്തു തന്നെ മുങ്ങി. ഇതിന് പിന്നില്‍ ചില വിദേശ കരങ്ങള്‍ക്കും പങ്കുണ്ടായിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം ഇന്റലിജന്‍സ് മുഖ്യമന്ത്രിക്കു വിശദ റിപ്പോര്‍ട്ട് നല്‍കിയതോടെ പുതിയ കത്ത് ഇഡിക്കു നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button