Latest NewsNewsInternational

സ്ത്രീകളുടെ പാവാടയ്ക്ക് കീഴ്ഭാഗത്തേക്ക് ഫോട്ടോ എടുത്താൽ ജയിൽശിക്ഷ: കുറ്റം ആവർത്തിച്ചാൽ ലൈംഗിക കുറ്റവാളി പട്ടികയിൽ പേര്

ഹോങ്കോങ്: സ്ത്രീകളുടെ പാവാടയ്ക്ക് കീഴ് ഭാഗത്തേക്ക് ഫോട്ടോ എടുത്താൽ അഞ്ചുവർഷം ജയിൽ ശിക്ഷ. രണ്ടുതവണ കുറ്റം ചാർത്തപ്പെട്ടാൽ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തും ഹോങ്കോങ്ങിലെ ലെജിസ്ലേറ്റീവ് കൗൺസിലാണ് പുതിയ നിയമനിർമാണം നടത്തിയത്. അനുവാദമില്ലാതെ സ്ത്രീകളുടെ പാവാടയ്ക്ക് കീഴ് ഭാഗത്തേക്ക് ആരെങ്കിലും ഫോട്ടോ എടുക്കുകയോ ചിത്രങ്ങൾ പങ്കിടുകയോ ചെയ്താൽ അയാൾക്ക് ജയിലിൽ പോകേണ്ടിവരും. വ്യാഴാഴ്ചയാണ് നിയമം പാസാക്കിയത്.

ഇതിലൂടെ മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ചു അനുഭൂതിയുളവാക്കുന്നവരെ പിടികൂടുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ നിമിഷങ്ങളോ നഗ്ന ദൃശ്യങ്ങളോ രഹസ്യമായി കാണുകയോ റെക്കോർഡുചെയ്യുകയോ ചെയ്യുക, അത്തരം പ്രവർത്തനങ്ങളിൽ നിന്നുള്ള ഫോട്ടോകളോ വീഡിയോകളോ പങ്കുവെയ്ക്കുക, ലൈംഗികമായി പ്രചോദിപ്പിക്കപ്പെടുമ്പോൾ ഒരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുക എന്നിവയൊക്കെ ഈ നിയമത്തിന്റെ പരിധിയിൽ വരും.

പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധിക്ക് ഒന്നും ചെയ്യാനാകില്ല: നിവര്‍ന്ന് നില്‍ക്കാനാകുമോ എന്ന് നട്വര്‍ സിംഗ്

സ്ത്രീകളറിയാതെ പകർത്തുന്ന ഇത്തരം ചിത്രങ്ങൾ ലൈംഗിക താൽപര്യത്തോടെ പങ്കുവെക്കുന്നതും ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിർമാണം നടത്തുന്നതെന്നും അധികൃതർ അറിയിച്ചു. ഫോട്ടോ എടുക്കുന്നയാളിനേയും പങ്കുവെയ്ക്കുന്ന ആളിനേയും കുറ്റവാളികളായി കണക്കാക്കുന്നതാണ് പുതിയ നിയമം. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹികമാധ്യമങ്ങളും നിയമത്തിന്റെ പരിധിയിൽ വരുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button