Latest NewsNewsInternationalOmanGulf

ഷഹീൻ ചുഴലിക്കാറ്റ്: ബസ്, ഫെറി സർവ്വീസുകൾ താത്ക്കാലികമായി നിർത്തി ഒമാൻ

മസ്‌കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബസ്, ഫെറി സർവീസുകൾ താത്കാലികമായി നിർത്തിവെയ്ക്കാനൊരുങ്ങി ഒമാൻ. ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്താണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും നിയന്ത്രണം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: നിതിനയോട് ചെയ്തത് കൊടും ക്രൂരത: തെളിവെടുപ്പിനിടെ നിർവികാരനായി അഭിഷേക്

സലാലയിലെ സിറ്റി ബസ് സർവീസുകളും ഷാന – മാസിറ റൂട്ടിലെ ഫെറി സർവീസും ഉണ്ടായിരിക്കും. മസ്‌കത്ത് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകളും എല്ലാ ഗവർണറേറ്റുകളിലുമുള്ള ഇന്റർസിറ്റി സർവീസുകളും പൂർണമായി നിർത്തിവെയ്ക്കും. മുസന്ദം ഗവർണറേറ്റിലുള്ള എല്ലാ ഫെറി സർവീസുകളും നിർത്തിവെയ്ക്കും. അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ രണ്ടു ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അൽ വുസ്ത, ദോഫാർ എന്നിവിടങ്ങിലെ ജീവനക്കാരെ അവധിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒഴികെയുള്ള സർക്കാർ ഭരണ മേഖലയിലെ ജീവനക്കാർക്കും നിയമ രംഗത്ത് പ്രവർത്തിക്കുന്നവർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഒക്ടോബർ മൂന്ന്, നാല് തീയ്യതികളിൽ ഔദ്യോഗിക അവധിയായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: ബ്രിട്ടനിൽ ഭക്ഷ്യ ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button