Latest NewsNews

താലിബാനെ അമേരിക്ക അംഗീകരിക്കേണ്ട സാഹചര്യം ഉടനുണ്ടാകും: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

യൂറോപ്പും റഷ്യയും അമേരിക്കയും താലിബാന്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്നും ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: താലിബാന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന പരാമര്‍ശവുമായി വീണ്ടും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്ക താലിബാനെ അംഗീകരിക്കുന്ന സാഹചര്യം ഉടനുണ്ടാകുമെന്നാണ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞത്.

read also: ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്

യൂറോപ്പും റഷ്യയും അമേരിക്കയും താലിബാന്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനിലെ അധികാര കൈമാറ്റം അപ്രതീക്ഷിതമായിരുന്നു. രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും അധികാര കൈമാറ്റം സമാധാനപരമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്ത ഇമ്രാൻ ഖാൻ അഫ്ഗാന്‍ ജനതയെ സഹായിക്കാന്‍ ലോകം മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button