Latest NewsNewsIndia

പദവി പ്രശ്‌നമല്ല, പഞ്ചാബിനെ വിജയിപ്പിക്കും, എന്ത് വന്നാലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം: നവ്‌ജ്യോത് സിദ്ദു

ചണ്ഡീഗഢ്: പ്രതികൂല ശക്തികൾ പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം നിൽക്കുമെന്ന് നവ്‌ജ്യോത് സിദ്ദു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹം തന്റെ രാഷ്ട്രീയ നയം വ്യക്തമാക്കിയത്.

Also Read:കോവിഡ് രോഗിയെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച് ചൈനീസ് കമ്പനി: യുവതിക്ക് ദാരുണാന്ത്യം

‘ഗാന്ധിജിയുടെയും ശാസ്ത്രി ‘ജിയുടെയും തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നില്‍ക്കും. എല്ലാ പ്രതികൂല ശക്തികളും എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചോട്ടെ, ക്രിയാത്മക ഊര്‍ജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാന്‍ ശ്രമിക്കും. പഞ്ചാബിയത്(ലോക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കും’, സിദ്ദു ട്വീറ്റില്‍ കുറിച്ചു.

അമരീന്ദര്‍ സിങ്ങുമായുള്ള രാഷ്ട്രീയ കലഹത്തില്‍ സിദ്ദുവിന് ഒപ്പം നിന്ന രാഹുലിനെയും പ്രിയങ്കയെയും ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുകയാണ് സിദ്ദുവെന്നാണ് സാമൂഹ്യ മാധ്യമങ്ങൾ ഈ വിഷയത്തെ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button