KottayamLatest NewsNewsCrime

നിതിന കൊലപാതകം: പ്രതിയായ അഭിഷേകിന് കൃത്യം ചെയ്യാൻ പരിശീലനം ലഭിച്ചോ? അന്വേഷണം ഊർജിതമാക്കി പോലീസ്

കോട്ടയം: പാലാ സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനി നിതിന മോളുടെ കൊലപാതകത്തിൽ കൃത്യം നടത്താൻ പ്രതി അഭിഷേകിന് പരിശീലനം ലഭിച്ചിരുന്നോ എന്ന് പോലീസ് സംശയം പ്രകടിപ്പിക്കുണ്ട്. ഇതേ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കാനൊരുങ്ങി പോലീസ്.

ഒക്ടോബർ ഒന്നിന് അവസാന വർഷ പരീക്ഷയെഴുതാൻ കോളേജിലെത്തിയ നിതിനയെ സഹപാഠിയായ അഭിലാഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. നിതിന പ്രണയത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമായത് എന്ന് പോലീസ് പറയുന്നു.

അഭിഷേകിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പരിശോധന നടത്തിയ ശേഷമാകും കൂടുതൽ അന്വേഷണം. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നാളെ അപേക്ഷ നൽകും. അതേസമയം വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി ഇന്ന് നിതിനയുടെ വീട് സന്ദർശിക്കും. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് സന്ദർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button