Latest NewsNewsIndia

ഭബാനിപൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു: മമതയ്ക്ക് നിര്‍ണായകം, മുഖ്യമന്ത്രിയായി തുടരുമോ

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്

കൊല്‍ക്കത്ത: ബംഗാളില്‍ ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിര്‍ണ്ണായക ദിനം. മമത ബാനര്‍ജി ജനവിധി തേടിയ ഭബാനിപൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടിയാണിത്. ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജിയ്ക്ക് തുടരാന്‍ സാധിക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്.

മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ഭബാനിപൂരില്‍ മമതയ്ക്ക് വിജയം അനിവാര്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്‌ക്കെതിരെ മത്സരിച്ചത്. ഭബാനിപൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ രംഗത്തില്ലായിരുന്നു.

ബംഗാളില്‍ അക്രമ സാധ്യത നിലനില്‍ക്കുന്നതില്‍ വോട്ടെണ്ണലിനോട് അനുബന്ധിച്ച് ശക്തമായ സുരക്ഷാ സേനയെ വിന്യസിച്ചു. ഭബാനിപൂര്‍, ജാങ്കിപൂര്‍, സംസര്‍ഗഞ്ച് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 30ന് ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭബാനിപൂരില്‍ 57.09 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസര്‍ഗഞ്ചില്‍ 79.92 ശതമാനവും ജംഗിപ്പൂരില്‍ 77.63 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button