KozhikodeKeralaLatest NewsNews

ഇന്ന് സന്ദർശകർക്കായി തുറന്ന് കോഴിക്കോട് ബീച്ച്: മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി കിട്ടും !

കോഴിക്കോട്: കോഴിക്കോട് ബീച്ച് കണ്ടാല്‍ ഇപ്പോള്‍ എല്ലാവരും ഒരു നിമിഷം അമ്പരക്കും. പണ്ടത്തെ ബീച്ചേയല്ല, അതിമനോഹരമായി മോടി പിടിപ്പിച്ച പുതിയ കോഴിക്കോട് ബീച്ച് സഞ്ചാരികള്‍ക്കായി ഇന്ന് തുറന്നിരിക്കുന്നു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷെൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. മിനി ഹൈമാസ്റ്റ് വിളക്കുകൾ, കുടിവെള്ള സംവിധാനം, ടോയ്‌ലെറ്റുകൾ, അലങ്കാരവിളക്കുകൾ എന്നിവയെല്ലാം പുതിയ ബീച്ചില്‍ ഒരുക്കിയിട്ടുണ്ട്. 3.85 കോടി രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണം നടത്തിയത്. ഹാർബർ എൻജിനീയറിങ്ങാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Also Read: മോൻസൺ വിഷയത്തിൽ ഇടപ്പെട്ടു: ചേർത്തല സിഐ ശ്രീകുമാറിനെ സ്ഥലം മാറ്റി

കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. ഒരു വര്‍ഷത്തിലേറെയായി കോഴിക്കോട് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്.

രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. തുറന്ന ആദ്യദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് ബീച്ചിലേക്കെത്തിയത്. തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കും. മാലിന്യങ്ങൾ വലിച്ചെറിയുന്നവരില്‍ നിന്നും പിഴയീടാക്കും. മാലിന്യം നിക്ഷേപിക്കാന്‍ കച്ചവടക്കാര്‍ ഓരോരുത്തരും പ്രത്യേകം കൂടകൾ സ്ഥാപിക്കണമെന്നും തെരുവ് കച്ചവടക്കാർക്ക് ലൈസന്‍സ് നിർബന്ധമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button