Latest NewsNewsInternationalGulfQatar

12 വയസിന് മുകളിൽ പ്രായമുള്ള വാക്‌സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന നടത്തും: ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് കോവിഡ് പരിശോധന നടത്തും. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റാപിഡ് ആന്റിജൻ അല്ലെങ്കിൽ പിസിആർ പരിശോധനകളാണ് വിദ്യാർത്ഥികൾക്ക് നടത്തുന്നത്.

Read Also: പ്രവാസികള്‍ക്ക് തിരിച്ചടി : കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവത്കരണ പരിധിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ

ഖത്തറിലെ വിദ്യാലയങ്ങളിലെയും, കിന്റർഗാർട്ടണുകളിലെയും വാക്‌സിനെടുക്കാത്ത അധ്യാപകർക്കും, മറ്റു ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാലയങ്ങളിൽ വെച്ചായിരിക്കും പരിശോധന നടത്തുക.

കോവിഡ് ബാധിച്ച ശേഷം രോഗമുക്തരായവരെ ഈ പരിശോധനകളിൽ നിന്ന് ഒഴിവാക്കു. 2021 ഒക്ടോബർ 3 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യയനത്തിനായി വിദ്യാലയങ്ങളിൽ നേരിട്ടെത്തുമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു: പുതിയ കേസുകൾ 200 ൽ താഴെ

shortlink

Related Articles

Post Your Comments

Related Articles


Back to top button