Latest NewsNewsIndia

കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് ലക്ഷദ്വീപിന്റെ സ്ഥാനം: ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ സംശയം വേണ്ടെന്ന് രാജ്നാഥ് സിംഗ്

ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിനോ വേര്‍തിരിവിനോ ഇടമില്ലെന്നും പ്രതിരോധമന്ത്രി

കവരത്തി: ഡല്‍ഹിയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് ലക്ഷദ്വീപെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലക്ഷദ്വീപിലെ ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ്വീപില്‍ തീവ്രവാദം, വിഘടനവാദം എന്നിവ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടെന്നും ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിനോ വേര്‍തിരിവിനോ ഇടമില്ലെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

ലക്ഷദ്വീപിനെ മാലിദ്വീപ് പോലെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയര്‍ച്ചയും ലക്ഷദ്വീപിന് ഭീഷണിയാണെന്നും ഇതിന് കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുളള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button