ThiruvananthapuramKeralaNattuvarthaLatest NewsNews

മുട്ടിൽ മരം മുറി, പുരാവസ്തു തട്ടിപ്പ്: സഹപ്രവർത്തകരുടെ പങ്ക് വിശദീകരിക്കാൻ ശ്രീകണ്ഠൻ നായർ തയ്യാറാകണമെന്ന് അനിൽ നമ്പ്യാർ

മോൻസൻ്റെ തട്ടിപ്പിൽ താങ്കളുടെ ചാനലിലെ സഹിന് മാത്രമാണോ പങ്ക് അതോ മറ്റുള്ളവരെയും അയാളുമായി ബന്ധപ്പെടുത്തിയിരുന്നോ എന്നൊക്കെ അന്വേഷണത്തിൽ തെളിയട്ടെ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി 24 വാർത്താ ചാനലിലെ റിപ്പോർട്ടർ സഹിൻ ആൻ്റണിക്കുള്ള വഴിവിട്ട ഇടപാടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ ചാനൽ മേധാവി ശ്രീകണ്ഠൻ നായരോട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ രംഗത്ത്. മുട്ടിൽ മരം മുറിക്കേസിലും പുരാവസ്തു തട്ടിപ്പിലുമുള്ള സഹപ്രവർത്തകരുടെ പങ്കിനെ
പറ്റി ശ്രീകണ്ഠൻ നായർ വിശദീകരണത്തിന് തയ്യാറാകണമെന്നും മാധ്യമ ധർമ്മത്തെയും നൈതികതയെയും പറ്റി വാചാലനാവുമ്പോൾ അതിനുള്ള യോഗ്യതയുണ്ടോയെന്ന് സ്വയം വിമർശനാത്മകമായി പരിശോധിക്കണമെന്നും അനിൽ നമ്പ്യാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

എത്ര തമസ്കരിച്ചാലും വക്രീകരിച്ചാലും സത്യം ഒരുനാൾ ഉയിർത്തെഴുന്നേൽക്കുമെന്ന ബോധ്യമാവണം മാധ്യമ പ്രവർത്തകരെ മുന്നോട്ട് നയിക്കേണ്ടതെന്നും തെറ്റ് പറ്റിയെങ്കിൽ തുറന്ന് സമ്മതിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രോഡ് മോൻസണുമൊത്ത് ചെമ്പോല തിട്ടൂരത്തിരക്കഥ മെനഞ്ഞ് ശബരിമല തന്ത്രി കുടുംബത്തെയും ഭക്തകോടികളെയും കണ്ണീരിലാഴ്ത്തിയതിനുള്ള ശിക്ഷ പിറകെ വരുന്നുണ്ടെന്നും അനിൽ നമ്പ്യാർ കൂട്ടിച്ചേർത്തു.

അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

പ്രിയപ്പെട്ട ശ്രീകണ്ഠൻ നായർ, താങ്കളുടെ വാർത്താ ചാനലിലെ റിപ്പോർട്ടർ സഹിൻ ആൻ്റണിക്ക് ഫ്രോഡോം ക രാജ മോൻസണുമായുള്ള വഴിവിട്ട ഇടപാടുകൾ ഒന്നൊന്നായി പുറത്തു വരികയാണല്ലോ. മുഖ്യധാരാമാധ്യമങ്ങളെല്ലാം അത് റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്നു.
തട്ടിപ്പ് സംവാദങ്ങളിലും ഇടംപിടിച്ചു. മോൻസൻ്റെ തട്ടിപ്പിൽ താങ്കളുടെ ചാനലിലെ സഹിന് മാത്രമാണോ പങ്ക് അതോ മറ്റുള്ളവരെയും അയാളുമായി ബന്ധപ്പെടുത്തിയിരുന്നോ എന്നൊക്കെ അന്വേഷണത്തിൽ തെളിയട്ടെ.

സഹിനെ തൊട്ടപ്പോൾ താങ്കൾക്ക് പൊള്ളി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ
മാധ്യമവേട്ടയ്ക്ക് വിധേയനായ ഒരു വ്യക്തിയാണ് ഞാൻ. തിരുവനന്തപുരം സ്വർണ്ണക്കടത്തിൻ്റെ ബുദ്ധി കേന്ദ്രം ഞാനാണെന്ന് വരെ പ്രചരിപ്പിച്ചവരുടെ കൂട്ടത്തിൽ താങ്കളുടെ സ്ഥാപനവും മുൻപന്തിയിലായിരുന്നു. സ്വപ്നയെ ബെങ്കളുരുവിലേക്ക് കടത്തിയതും
ഞാനായിരുന്നത്രെ. സ്വർണ്ണക്കടത്ത് കേസിൽ സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നവരുടെ കൂട്ടത്തിലേക്ക് എന്നെയും വലിച്ചിഴച്ച് മാസങ്ങളോളം എൻ്റെ ദൃശ്യങ്ങൾ സഹിതം 24 ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രതികളുടെ ചിത്രങ്ങൾക്കൊപ്പം എൻ്റെ തലയും തിരുകി ആഘോഷിച്ചു.
എൻ്റെ ചരിത്രം തിരഞ്ഞ് അവതരിപ്പിച്ചു. എന്നെ ആക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും സഹിൻ കാണിച്ച ആവേശം ശ്രദ്ധേയമായിരുന്നു.
വ്യാജവാർത്തകളുടെ ഫാക്ടറിയെ വെള്ളപൂശുക വഴി താങ്കൾ ഉയർത്തിപ്പിടിക്കുന്ന വിശ്വാസ്യത താങ്കൾ തന്നെ തകർക്കുകയല്ലേ? അയാൾക്ക് മോൻസണുമായി അവിശുദ്ധ അവിഹിത ഇടപാടുകളില്ലെങ്കിൽ മാളത്തിൽ ഒളിച്ചിരിക്കാതെ പൊതുസമക്ഷം തുറന്ന് പറയണ്ടേ?

ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്?: വിമർശനവുമായി സുപ്രീം കോടതി

ഞാനും താങ്കളും അഞ്ച് വർഷത്തോളം ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ നേരെ മുകളിലും (304) താഴെയുമുള്ള (204) അപ്പാർട്ട്മെൻ്റുകളിൽ കഴിഞ്ഞവരായിരുന്നിട്ടും പരസ്പരം ഏറെ അടുത്തറിയാവുന്നവരായിട്ടും കൂടി എനിക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയറിയാൻ ഒരു തവണ പോലും താങ്കൾ അന്നെന്നെ വിളിച്ചില്ല. പകരം താങ്കളുടെ സഹപ്രവർത്തകർ കെട്ടിച്ചമച്ച വാർത്തകൾ കണ്ടാസ്വദിച്ച് സംപൂജ്യനായിരുന്നു. സഹിനെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറിച്ചും ആധിയുള്ള താങ്കൾ എന്തുകൊണ്ട് എന്നെപ്പറ്റിയും എൻ്റെ കുടുംബത്തെപ്പറ്റിയും വേവലാതിപ്പെട്ടില്ല? എൻ്റെ അച്ഛൻ അന്ന് രോഗശയ്യയിലായിരുന്നു.

മകനെക്കുറിച്ചുള്ള കള്ളക്കഥകൾ ഇന്ന് ജീവിച്ചിരിക്കാത്ത എൻ്റെ അച്ഛനെയും ഏറെ
അലട്ടിക്കാണുമല്ലോ. അവരുടെയൊക്കെ വേദനയുറഞ്ഞ ആവനാഴിയിൽ നിന്നാണ് ഇന്ന് പാശുപതാസ്ത്രങ്ങൾ താങ്കളുടെ സ്ഥാപനത്തിനും എന്നെ വേട്ടയാടിയവരുടെയും നേരെ ചീറിപ്പായുന്നത്. മടിയിൽ കനമില്ലെങ്കിൽ കൈയിൽ ചെളി പറ്റിയിട്ടില്ലെങ്കിൽ താങ്കൾക്കും ടീമിനും സധൈര്യം ചെറുക്കാം. ഫ്രോഡ് മോൻസണുമൊത്ത് ചെമ്പോല തിട്ടൂരത്തിരക്കഥ മെനഞ്ഞ് ശബരിമല തന്ത്രി കുടുംബത്തെയും ഭക്തകോടികളെയും
കണ്ണീരിലാഴ്ത്തിയതിനുള്ള ശിക്ഷ പിറകെ
വരുന്നുണ്ട്.

വിദ്യാർത്ഥിയുമായി കാറിൽ ലൈംഗിക ബന്ധം, അധ്യാപികയെ പിരിച്ചുവിട്ട് സ്കൂൾ അധികൃതർ

മാധ്യമധർമ്മത്തെയും നൈതികതയെയും പറ്റി വാചാലനാവുമ്പോൾ സ്വയം വിമർശനാത്മകമായി പരിശോധിക്കുക, അതിനുള്ള യോഗ്യതയുണ്ടോയെന്ന്.
മുട്ടിൽ മരം മുറിയിലും പുരാവസ്തു തട്ടിപ്പിലുമുള്ള സഹപ്രവർത്തകരുടെ പങ്കിനെ
പറ്റി വിശദീകരണത്തിന് തയ്യാറാവാതെ തെളിവ് സഹിതം വാർത്തകളവതരിപ്പിക്കുന്നവരുടെയും ചർച്ച സംഘടിപ്പിക്കുന്നവരുടെയും വായ അടപ്പിക്കാനുള്ള വ്യഗ്രത മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിലെ താങ്കളുടെ പരാമർശങ്ങളിൽ പ്രകടമാവുന്നത്. എത്ര തമസ്കരിച്ചാലും വക്രീകരിച്ചാലും സത്യം ഒരുനാൾ ഉയിർത്തെഴുന്നേൽക്കുമെന്ന ബോധ്യമാവണം മാധ്യമപ്രവർത്തകരെ മുന്നോട്ട് നയിക്കേണ്ടത്.
തെറ്റ് പറ്റിയെങ്കിൽ തുറന്ന് സമ്മതിക്കാനുള്ള ആർജ്ജവം കാണിക്കണം.
അല്ലാതെ പരസ്പരം ചെളിവാരിയെറിയുകയോ വിരട്ടുകയോയല്ല
ചെയ്യേണ്ടത്.എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. ആ ദുർഗന്ധമില്ലാതാക്കുകയാവണം താങ്കളുടെ ദൗത്യം. സ്നേഹത്തോടെ അനിൽ നമ്പ്യാർ.

shortlink

Related Articles

Post Your Comments


Back to top button