Latest NewsKeralaNewsCrime

ക്ഷേത്രത്തിൽ സംഗീതക്കച്ചേരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഭവം ഷിക്കാഗോയിൽ, മലയാളി അറസ്റ്റിൽ

ചെർപ്പുളശ്ശേരി: അമേരിക്കയിലെ ഷിക്കാഗോയിലെ ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്താൻ അവസരം ഒരുക്കാമെന്ന് പറഞ്ഞ് പറ്റിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പരിപാടികളുടെ ഇവന്റ് കോഓർഡിനേറ്റർ ആക്കാമെന്ന് വാഗ്ദാനം ചെയ്തു 1,95,800 രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ കൊപ്പം ആമയൂർ വള്ളൂർ ലക്ഷ്മിസദൻ വീട്ടിൽ രവി നായരാണ് (48) അറസ്റ്റിലായത്.

Also Read: മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകന് പിന്തുണ നല്‍കി ശശി തരൂര്‍

2020 നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അമേരിക്കയിൽ ഉയർന്ന ബന്ധമുണ്ടെന്നും ഭരണസമിതിയിൽ സ്വാധീനമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലരിൽ നിന്നായി രവി നായർ സമാനരീതിയിൽ 5,61,100 രൂപ തട്ടിയെടുത്തതായി ചെർപ്പുളശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. സുജിത് പറഞ്ഞു.

പല ഒഴിവുകൾ പറഞ്ഞു പണം തിരികെ നൽകാതായപ്പോഴാണ് കലാകാരന്മാർ പൊലീസിൽ പരാതി നൽകിയത്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ റിമാൻഡ് ചെയ്തു. മംഗളൂരുവിനു സമീപം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എസ്ഐ കെ. അബ്ദുൽസലാം, എസ്‌സിപിഒ ഗോവിന്ദൻകുട്ടി, സിപിഒ എസ്. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button