Latest NewsUAENewsKuwaitGulfQatar

ഗൾഫ് രാജ്യങ്ങൾ നീണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നു

കു​വൈ​ത്ത്​ സി​റ്റി : അ​ഞ്ചു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കുവൈറ്റിലെ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ 18 മാ​സ​മാ​യി സ്​​കൂ​ളു​ക​ള്‍ അ​ട​ച്ചി​ട്ടി​രിക്കുകയായിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യങ്ങൾ വീണ്ടും തുറക്കുകയാണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ പുതിയ ക്ര​മീ​ക​ര​ണം.

Read Also : കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച്‌ ഖത്തർ ആരോഗ്യമന്ത്രാലയം 

വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക്ലാസ്സിൽ പ്ര​വേ​ശി​പ്പി​ക്കുക. നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ രീ​തി തു​ട​ര​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നു​ള്ള അ​വ​സ​ര​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഞായറാഴ്ച മുതൽ ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ സ്കൂളുകളും ഓൺലൈൻ പഠനം അവസാനിപ്പിച്ച് നേരിട്ടുള്ള പഠനം തുടങ്ങി. ദുബായിലെ എല്ലാ സ്വകാര്യവിദ്യാലയങ്ങളിലും പഠനം പൂർണമായും ക്ലാസ് മുറികളിലാക്കി. വിവിധ കലാപരിപാടികൾ ഒരുക്കിയാണ് മിക്ക സ്കൂളുകളും വിദ്യാർഥികളെ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button