Latest NewsIndiaInternational

ലോകനേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍ പുറത്ത്: ​ പുടിനും ടോണിബ്ലെയറും പട്ടികയില്‍,​ ഇന്ത്യയില്‍ നിന്ന് 300 പേര്‍

ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി : വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കള്‍ അടക്കമുള്ളവരുടെ വിവരം പുറത്തുവിട്ട് പാന്‍ഡ‌ോറ പേപ്പേഴ്സ്. ഇന്റര്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാന്‍ഡോറ പേപ്പേര്‍സ്‌ എന്ന ഈ അന്വേഷണത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.

വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്. 100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാന്‍, യു. കെ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും സ്ഥാപനങ്ങളും പട്ടികയില്‍ ഉണ്ട്. ജോര്‍ദാന്‍ രാജാവ്, ഉക്രെയ്ന്‍, കെനിയ, ഇക്വഡോര്‍ പ്രസിഡന്റുമാര്‍, ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുടെ ഇടപാടുകള്‍ പണ്ടോറ പേപ്പറുകള്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യക്കാരായ 300 പേര്‍ ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്. അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി,​ ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭ‌ര്‍ത്താവ് എന്നിവരും പേപ്പറുകളില്‍ പേരുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ പ്രസിഡന്‍റ് പുടിനുള്‍പ്പെടെയുള്ളവരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ . അസര്‍ബൈജാന്‍ പ്രസിഡന്റ് , ഉക്രെയിന്‍ പ്രസിഡന്റ്, കെനിയന്‍ പ്രസിഡന്‍റ് ഇങ്ങനെ 35 ലോകനേതാക്കള്‍ പട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സൗഹൃദവലത്തിലുള്ള നിരവധിപേര്‍ രഹസ്യമായി കമ്പനികളും ട്രസ്റ്റുകളും അനധികൃത സ്വത്ത് സമ്പാദനത്തിനായി ഉപയോഗിച്ചതിനെക്കുറിച്ച്‌ ‌ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ധനമന്ത്രി ഷൗക്കത്ത് തരിന്‍, അദ്ദേഹത്തിന്റെ കുടുംബം, പ്രധാനമന്ത്രി ഇമ്രാന്റെ സാമ്പത്തിക, റവന്യൂ മുന്‍ ഉപദേഷ്ടാവ് വഖര്‍ മസൂദ് ഖാന്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇമ്രാന്റെ അടുത്ത രാഷ്ട്രീയ സഖ്യകക്ഷിയായ പി.എം.എല്‍. ക്യു നേതാവ് ചൗധരി മൂണിസ് ഇലാഹിയും പട്ടികയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button