Latest NewsNewsIndia

പാലത്തിനടിയില്‍ കുടുങ്ങി വിമാനം: വൈറൽ വീഡിയോ

വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം

ഡല്‍ഹി: പാലത്തിനടിയില്‍ കുടുങ്ങി എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹി വിമാനത്താവളത്തിന് പുറത്ത് ഡല്‍ഹി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് സംഭവം. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതോടെയാണ് എയര്‍ ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയത്.

എയര്‍ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതെന്നും വിമാനം അതിന്റെ ഉടമ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയില്‍ കുടുങ്ങിയതാണെന്നും കമ്പനി വിശദീകരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button