KeralaNattuvarthaLatest NewsIndiaNews

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങളോടുളള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രസ്താവന. മുൻപും ഇതേ കാര്യം കോടതി സൂചിപ്പിച്ചിരുന്നു.

Also Read:മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്സെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളയാൾ: പികെ കൃഷ്ണദാസ്

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ല, ജസ്റ്റീസ് ദേവന്‍ രാമ‍ചന്ദ്രന്‍ പറഞ്ഞു. കോടതി പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button