ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരം നഗരസഭ: ബിജെപി മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കാതെ മേയര്‍ ആര്യാ രാജേന്ദ്രന്‍, ചര്‍ച്ച പരാജയം

തിരുവനന്തപുരം: നഗരസഭയില്‍ സമരം ചെയ്യുന്ന ബിജെപി കൗണ്‍സിലര്‍മാരുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയം. നികുതി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ബി.ജെ.പി. മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ബിജെപിയുടെ പ്രതികരണം.

നികുതി തട്ടിപ്പില്‍ ക്രിമിനല്‍ കേസെടുക്കാന്‍ നഗരസഭ പ്രമേയം പാസാക്കണമെന്നും കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രധാന ആവശ്യം.

അതേസമയം നഗരസഭയിലെ ജനങ്ങളുടെ പണം നഷ്ടപ്പെടില്ലെന്നും കുടിശിക ഉള്ളവരുടെ പേരുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button