KeralaLatest NewsNews

കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയിൽ 220 മെഗാവാട്ട്‌ കുറവ്‌

ഉയർന്ന വൈദ്യുതി ഉപഭോഗമുള്ളപ്പോൾ വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 20 രൂപവരെ നൽകിയാണ്‌ കേന്ദ്രപവർ എക്‌സ്ചേഞ്ചിൽനിന്ന്‌ ലഭ്യമാക്കുന്നതെന്നും കെഎസ്‌ഇബി അറിയിച്ചു.

തിരുവനന്തപുരം: രാജ്യത്ത്‌ കൽക്കരി ലഭ്യതയിൽ വൻ ഇടിവുണ്ടായതിനാൽ പുറത്തുനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയിൽ 220 മെഗാവാട്ട്‌ കുറവ്‌. ഇത്‌ പരിഹരിക്കാൻ കെഎസ്‌ഇബി ശ്രമിക്കുന്നതിനാൽ സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ, വൈകിട്ട്‌ ആറുമുതൽ രാത്രി 11 വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണം.

Read Also: മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും, ഹരിത വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ സാദിഖലി തങ്ങൾ

ഉയർന്ന വൈദ്യുതി ഉപഭോഗമുള്ളപ്പോൾ വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 20 രൂപവരെ നൽകിയാണ്‌ കേന്ദ്രപവർ എക്‌സ്ചേഞ്ചിൽനിന്ന്‌ ലഭ്യമാക്കുന്നതെന്നും കെഎസ്‌ഇബി അറിയിച്ചു. ഹീറ്റർ, മിക്‌സി, ഇലക്ട്രിക്‌ ഓവൻ, വാഷിങ്‌ മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഈ സമയത്ത്‌ ഉപയോഗിക്കരുതെന്നും കെഎസ്‌ഇബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button