Latest NewsKeralaNattuvarthaNewsIndia

അധ്യക്ഷ സ്ഥാനത്തിൽ മാറ്റമില്ല, അമരക്കാരൻ സുരേന്ദ്രൻ തന്നെ: ബി.ജെ.പി സംസ്​ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി

നടന്‍ കൃഷ്​ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അധ്യക്ഷ സ്​ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. പ്രചരിച്ചിരുന്ന വാർത്തകളെയെല്ലാം മായ്ച്ചുകൊണ്ടാണ് കെ സുരേന്ദ്രനെ വീണ്ടും അമരക്കാരനായി ബി ജെ പി തിരഞ്ഞെടുത്തിരിക്കുന്നത്. കെ.സുരേന്ദ്രനാണ്​ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയത്.

Also Read:നാലുവര്‍ഷത്തിനിടെ മോന്‍സണ്‍ തട്ടിയെടുത്ത് 50 കോടി രൂപ

വലിയ മാറ്റങ്ങളോടെയാണ് പട്ടിക പുറത്തു വന്നിരിക്കുന്നത്. അഞ്ച്​ ജില്ല പ്രസിഡന്‍റുമാരെ മാറ്റിയിട്ടുണ്ട്. കാസര്‍കോട്​, വയനാട്​, പാലക്കാട്​, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്​ മാറ്റം. ജനറല്‍ സെക്രട്ടറിമാര്‍ക്ക്​ മാറ്റമില്ല. എ.എന്‍. രാധാകൃഷ്​ണനും ശോഭാ സുരേന്ദ്രനും വൈസ്​ പ്രസിഡന്‍റുമാരായി തുടരും.

കോൺഗ്രസില്‍നിന്ന്​ എത്തിയ പന്തളം പ്രതാപന്‍ സംസ്​ഥാന സെക്രട്ടറിയാകും​. നടന്‍ കൃഷ്​ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ജയരാജ്​ കൈമളാണ്​ പുതിയ ഓഫിസ്​ സെക്രട്ടറി. എ.എന്‍. രാധാകൃഷ്​ണന്‍, ശോഭ സുരേന്ദ്രന്‍, ​ഡോ. കെ.എസ്​. രാധാകൃഷ്​ണന്‍, ഡോ. പ്രമീള, സി. സദാനന്ദന്‍ മാസ്റ്റര്‍, വി.ടി. രമ, വി.വി. രാജന്‍, സി. ശിവന്‍കുട്ടി, പി. രഘുനാഥ്​, അഡ്വ. ബി. ഗോപാലകൃഷ്​ണന്‍ എന്നിവരാണ്​ വൈസ്​ പ്രസിഡന്‍റുമാര്‍.

എം.ടി. രമേശ്​, അഡ്വ. ജോര്‍ജ്​ കുര്യന്‍, സി. കൃഷ്​ണ കുമാര്‍, അഡ്വ. പി. സുധീര്‍, എം. ഗണേഷ്​, കെ. സുഭാഷ്​ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്​ണദാസാണ്​ ട്രഷറര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button