NattuvarthaLatest NewsKeralaNews

ശിരോവസ്ത്രം ധരിച്ചു കൊണ്ട് പഠിക്കാനും പ്രവർത്തിക്കാനുമുള്ള റിസ നഹാന്റെ അവകാശ പോരാട്ടത്തിന് ഐക്യദാർഢ്യം: ഫാത്തിമ തഹ്ലിയ

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ച് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റില്‍ പ്രവർത്തിക്കാന്‍ അനുമതി തേടിയ വിദ്യാർഥിനി റിസ നഹാനയ്ക്ക് ഐക്യദാർഢ്യവുമായി ഫാത്തിമ തഹ്ലിയ. കുറ്റ്യാടി ജി എച് എസ് എസിലെ വിദ്യാർഥിനി റിസ നഹാനാണ് ഹൈക്കോടതി നിർദേശ പ്രകാരം ശിരോവസ്ത്രം ധരിച്ച് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റില്‍ പ്രവർത്തിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരസെക്രട്ടറിക്കും അപേക്ഷ നല്‍കിയത്.

Also Read:ലഹരിപ്പാര്‍ട്ടി സംഘത്തെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സമീര്‍ വാങ്കഡെ

‘വിശ്വാസത്തിന്റെ ഭാഗമായുള്ള ശിരോവസ്ത്രം ധരിച്ചു കൊണ്ട് പഠിക്കാനും പ്രവർത്തിക്കാനുമുള്ള റിസ നഹാന്റെ അവകാശ പോരാട്ടത്തിന് ഐക്യദാർഢ്യം. യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നത് എസ്.പി.സി കേഡറ്റ് ആകാൻ അയോഗ്യതയാകുന്നത് ജനാധിപത്യപരമല്ല. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. പഠിച്ചു മുന്നേറാനുള്ള വിദ്യാർത്ഥികളുടെ വഴിയിൽ ഇത്തരം പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് മതേതര മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഈ മണ്ണിന് അഭികാമ്യമല്ല’ ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button