Latest NewsNewsInternational

ബഹിരാകാശത്ത് സിനിമാ ചിത്രീകരണം: നടിയും സംവിധായകനും ഉൾപ്പെടെയുള്ള റഷ്യന്‍ സംഘം യാത്രതിരിച്ചു (വീഡിയോ)

പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും

റഷ്യ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ സംഘം. നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുയും ഉൾപ്പെടുന്ന സംഘം ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയ്ക്കായാണ് യാത്ര തിരിച്ചത്. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.

ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥ പ്രമേയമായ ‘ചലഞ്ച്’ എന്ന റഷ്യന്‍ ചിത്രത്തിന് വേണ്ടിയാണ് ഈ ദൗത്യം. നടി യൂലിയ പെരേസില്‍ഡാണ് ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലെത്തുന്നത്. ഇതൊരു ചരിത്രനിയോഗമാണെന്ന് യൂലിയ വ്യക്തമാക്കി.

ട്രെയിനിൽ അമ്മയേയും മകളേയും മയക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

ഖസാഖിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും റഷ്യയുടെ സോയുസ് സ്‌പെയ്‌സ് ക്രാഫ്റ്റിലാണ് ഇവർ യാത്ര തിരിച്ചത്. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവും ഇവര്‍ക്കൊപ്പമുണ്ട്. ചിത്രീകരണ സംഘം ബഹിരാകാശത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത പരിശീലനത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button