Latest NewsNewsInternational

താലിബാന്‍ ഭീകരര്‍ക്ക് ജന്മം നല്‍കാന്‍ അഫ്ഗാനിലും പാകിസ്ഥാനിലും മതപാഠശാലകള്‍: യുവാക്കളെ എത്തിച്ച് പരിശീലനം

ഇവിടെ വച്ചാണ് മത വൈര്യമുണ്ടാക്കി തോക്കെടുക്കാനുള്ള സംസ്‌കാരം യുവാക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതെന്നും അന്ന വ്യക്തമാക്കി

ജനീവ: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകര്‍ക്ക് ജന്മം നല്‍കാന്‍ നിരവധി മത പാഠശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ റിസര്‍ച്ച് അനലിസ്റ്റ് അന്ന ഹെക്കോന്റോഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത പാഠശാലകളില്‍ യുവാക്കളെ എത്തിക്കുകയാണെന്ന് അന്ന പറഞ്ഞു. ഇവിടെ വച്ചാണ് മത വൈര്യമുണ്ടാക്കി തോക്കെടുക്കാനുള്ള സംസ്‌കാരം യുവാക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതെന്നും അന്ന വ്യക്തമാക്കി. ‘പാകിസ്ഥാനിലെ മദ്രസകളാണ് താലിബാന്‍ ഭീകരര്‍ക്കും ഇവരുടെ ഭാഗമായ ഹഖ്വാനി നെറ്റ്വര്‍ക്കിനും ജന്മം നല്‍കുന്നത്. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുടെ മറവില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു’ അന്ന പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ നിലവില്‍ സാമ്പത്തിക സ്വാതന്ത്ര്യം തീരെയില്ലാത്ത രാജ്യമാണെന്ന് അന്ന കൗണ്‍സിലില്‍ പരാമര്‍ശിച്ചു. രാജ്യത്തെ ശ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഭീകരവാദത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button