Latest NewsNewsInternational

ഇന്ത്യയിലെ ക്രിസ്​ത്യാനികള്‍ ജീവിക്കുന്നത്​ ഭയത്തിലാണ്: രൂക്ഷ വിമര്‍ശനവുമായി ‘ദി ഗാര്‍ഡിയന്‍’ ലേഖനം

പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന്​ ആരോപിച്ചാണ്​ പലയിടത്തും ക്രിസ്​ത്യാനികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്​.

ലണ്ടന്‍: ഇന്ത്യയിലെ ക്രിസ്​ത്യാനികള്‍ ജീവിക്കുന്നത്​ ഭയത്തിലാണെന്ന്​ ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ്​ ദിനപത്രം ‘ദി ഗാര്‍ഡിയന്‍’. പത്രത്തിന്‍റെ സൗത്ത്​ ഏഷ്യന്‍ കറസ്​പോന്‍ഡന്‍റ്​ ഹന്നാഹ്​ എല്ലിസ്​ പീറ്റേഴ്​സണാണ്​ ഇതു സംബന്ധിച്ച ലേഖനം എഴുതിയത്​. മതപരിവര്‍ത്തനത്തിന്‍റെ പേരുപറഞ്ഞാണ്​ ക്രിസ്​ത്യാനികളെ ആക്രമിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ചത്തീസ്​ഗഢിലെ തമേഷ്​ വാര്‍ സാഹുവിനും കുടുംബത്തിനും എതിരെയുള്ള ആക്രമണം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്​. പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന്​ ആരോപിച്ചാണ്​ പലയിടത്തും ക്രിസ്​ത്യാനികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

അതേസമയം വിദേശ ഫണ്ട്​ വാങ്ങിയുള്ള മത പരിവര്‍ത്തനമാണ്​ നടക്കുന്നതെന്നും മതം മാറിയവര്‍ ഇന്ത്യക്കെതിരെ തിരിഞ്ഞെന്നും ചത്തീസ്​ഗഢ്​ മുന്‍ മന്ത്രി ബ്രിജ്​മോഹന്‍ അഗര്‍വാള്‍ പ്രതികരിച്ചു. എന്നാൽ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുന്നത്​ ആളുകളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയാണെന്ന്​ ക്രിസ്​ത്യന്‍ പ്രതിനിധികളെ ഉദ്ധരിച്ച്‌​ ലേഖനം പറയുന്നു. ഉത്തര്‍ പ്രദേശ്​, കര്‍ണാടക, മധ്യപ്രദേശ്​ സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം ആരോപിച്ച്‌​ ആക്രമണം നടന്നത് ലേഖനം​ ചൂണ്ടിക്കാണിക്കുന്നു.

മതപരിവർത്തന വിഷയത്തിൽ ചത്തീസ്​ഗഢ്​ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനും കോണ്‍ഗ്രസ്​ ​നേതാവുമായ മഹേന്ദ്ര ചബ്​ദ രംഗത്തെത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം സംസ്ഥാനത്ത്​ നടക്കുന്നി​ല്ലെന്നും ഇന്ത്യയില്‍ എല്ലായിടത്തും മുസ്​ലിംകളെ ലക്ഷ്യമിടുന്ന ബി.ജെ.പി ചത്തീസ്​ഗഢില്‍ ക്രിസ്​ത്യാനികളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button